Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസി.എച്ച് സർവ...

സി.എച്ച് സർവ മേഖലകളിലും കേരളത്തിലെ ന്യൂനപക്ഷ സമൂഹത്തെ മുന്നോട്ട് നയിച്ച നേതാവ് -പി.കെ. നവാസ്

text_fields
bookmark_border
സി.എച്ച് സർവ മേഖലകളിലും കേരളത്തിലെ ന്യൂനപക്ഷ സമൂഹത്തെ മുന്നോട്ട് നയിച്ച നേതാവ് -പി.കെ. നവാസ്
cancel
camera_alt

വിഷനറി ലീഡര്‍ഷിപ്പ് അവാര്‍ഡ് പി.കെ. നവാസിന് പാർലമെന്റംഗം ഹസൻ ഈദ് ബുഖാമസ് കൈമാറുന്നു

മനാമ: മുൻ മുഖ്യമന്ത്രിയും മുസ്‍ലിം ലീഗ് നേതാവുമായ സി.എച്ച്. മുഹമ്മദ് കോയ കേരളത്തിലെ ന്യൂനപക്ഷ സമൂഹത്തെ വിദ്യാഭ്യാസപരമായും സാമൂഹികപരമായും മുന്നോട്ട് നയിച്ച നേതാവാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്. കെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച്. മുഹമ്മദ് കോയ അനുസ്‌മരണ സമ്മേളനത്തിൽ മൂന്നാമത് സി.എച്ച് സ്മാരക വിഷനറി ലീഡർഷിപ് അവാർഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനാമ ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം ബഹ്‌റൈൻ പാർലമെന്റ് അംഗം ഹസൻ ഈദ് ബുഖാമസ് ഉദ്‌ഘാടനം നിർവഹിച്ചു. കെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ അധ്യക്ഷത വഹിച്ചു. സി.എച്ച്. മുഹമ്മദ് കോയ സാഹിബ് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന നാമമാണ്. വിദ്യാഭ്യാസ മേഖലയിലും സാമൂഹിക മേഖലയിലും അദ്ദേഹത്തിന്റെ സംഭാവനകൾ പ്രശംസനീയമാണ്.

വിദ്യാഭ്യാസ മന്ത്രിയായിരിക്കെ പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സംരംഭങ്ങളും ആരംഭിച്ചു. കേരളത്തിലെ അംഗീകരിച്ച കോളജുകളെ സർക്കാർ സഹായത്തോടെ മെച്ചപ്പെടുത്തിയതും അദ്ദേഹത്തിന്റെ കാലത്താണ്. സി.എച്ച് ഒരു രാഷ്ട്രീയ നേതാവിനേക്കാളധികം കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ കർമയോജകനായിരുന്നു. ഇളയ തലമുറക്കുള്ള പ്രചോദനമായി അദ്ദേഹം ഇന്നും നിലനിൽക്കുന്നതായി പി.കെ. നവാസ് കൂട്ടിച്ചേർത്തു.

കേരളത്തിലെ കലാലയങ്ങളിലും സർവകലാശാലകളിലും എം.എസ്.എഫ് വലിയ വിജയങ്ങൾ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നേടിക്കൊണ്ടിരിക്കുകയാണ്. സർവ്വകലാശാലകളിലെ സെനറ്റ് തെരഞ്ഞെടുപ്പുകളിലും എം.എസ്.എഫ് വലിയ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സി.എച്ച്. മുഹമ്മദ് കോയ സാഹിബ് കേരളത്തിന് സമ്മാനിച്ച കാലിക്കറ്റ് സർവകലാശാലയിൽ ഇന്ന് യൂനിയൻ ഭരണ നേതൃത്വം നൽകുന്നത് എം.എസ്.എഫ് മുന്നണിയാണ്.

വിദ്യാർഥി സമൂഹത്തിനിടയിൽ എം.എസ്.എഫിന് ഏറെ സ്വാധീനം ലഭിക്കുന്ന തരത്തിൽ സംഘടനയുടെ നയങ്ങളും നിലപാടുകളും ദീർഘവീക്ഷണത്തോടെ രൂപപ്പെടുത്തുന്നതിൽ നേതൃത്വപരമായ പങ്ക് വഹിക്കുന്നതിനാലാണ് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെ വിഷനറി ലീഡർഷിപ് അവാർഡ് ജേതാവായി തെരഞ്ഞെടുക്കപ്പെട്ടത്.

സി.എച്ച് മുഹമ്മദ് കോഴ സാഹിബ് അനുസ്മരണ സമ്മേളന പ്രചരണാർത്ഥം വിവിധ രൂപത്തിലുള്ള കലാമത്സരങ്ങളാണ് 'എന്റെ സി.എച്ച്' എന്ന പ്രമേയത്തിൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചത്. ക്വിസ് മത്സരം, പ്രബന്ധ രചന, പത്ര റിപ്പോർട്ടിംങ്, പദസമ്പത്ത്, പ്രസംഗ മത്സരം, രാഷ്ട്രീയ ഗാന ആലാപന മത്സരം, സംഘഗാനം തുടങ്ങിയ കലാമത്സരങ്ങളിലാണ് ജില്ലയിൽ നിന്നുള്ള ഒൻപതോളം ടീമുകൾ മത്സരിച്ചത് . മത്സരത്തിലെ ഓവറോൾ ചാമ്പ്യൻമാരായ കുറ്റ്യാടി മണ്ഡലം കമ്മിറ്റിയെയും റണ്ണറപ്പായ വടകര മണ്ഡലം കമ്മിറ്റിയെയും അനുസ്മരണ സമ്മേളനത്തിൽ ഉപഹാരം നൽകി ആദരിച്ചു.

എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ നജാഫ് മുഖ്യപ്രഭാഷണം നടത്തി. കെ.എം.സി.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളിക്കുളങ്ങര, വേൾഡ് കെ.എം.സി.സി സെക്രട്ടറി അസൈനാർ കളത്തിങ്കൽ, എം.എസ്.എഫ് സംസ്ഥാന ട്രഷറർ അസ്ഹർ പെരുമുക്ക്, ബഹ്‌റൈൻ കെ.എം.സി.സി പ്രസിഡന്റ് ഇൻ ചാർജ് റഫീഖ് തോട്ടക്കര, ചന്ദ്രിക മുൻ പത്രാധിപർ ടി.പി ചെറൂപ്പ, ഒ.ഐ.സി.സി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ശ്രീജിത്ത് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

കോഴിക്കോട് ജില്ല ട്രഷറർ സുബൈർ പുളിയാവ്, ഓർഗനൈസിംങ് സെക്രട്ടറി നസീം പേരാമ്പ്ര, ഭാരവാഹികളായ റസാഖ് ആയഞ്ചേരി, അശ്റഫ് തോടന്നൂർ, മുഹമ്മദ് ഷാഫി, വേളം ഹമീദ്, അയനിക്കാട് മുഹമ്മദ്, സിനാൻ റഷീദ്, വാല്യക്കോട് കുഞ്ഞബ്ദുള്ള മാസ്റ്റർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി പി.കെ ഇസ്ഹാഖ് സ്വാഗതവും സെക്രട്ടറി മുനീർ ഒഞ്ചിയം നന്ദിയും പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain Newskmcc bahrain kozhikodemsf state president pk navasCH Memorial Award
News Summary - CH has taken minority community of Kerala forward in all fields -P.K Nawaz,
Next Story