സിജി പ്രസംഗ പരിശീലന വേദി പൊതു പ്രഭാഷണം സംഘടിപ്പിച്ചു
text_fieldsസിജി പ്രസംഗ പരിശീലന വേദി സംഘടിപ്പിച്ച പൊതുപ്രഭാഷണ പരിപാടിയിൽ പങ്കെടുത്തവർ
മനാമ: സിജി ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസംഗ പരിശീലന വേദി, കഴിഞ്ഞ ഒരു വര്‍ഷക്കാലമായി നടത്തിവരുന്ന പ്രസംഗ പരിശീലനത്തിന്റെ സമാപനത്തിനു മുന്നോടിയായി പരിശീലനം നേടിയവര്‍ക്ക് വേണ്ടിയുള്ള പൊതു പ്രഭാഷണം സംഘടിപ്പിച്ചു.
സല്‍മാബാദ് അല്‍ ഹിലാല്‍ ഹാളില്‍ നടന്ന പരിപാടി സിജി ഇന്റര്‍നാഷനല്‍ ചെയര്മാന് അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. സിജി ബഹ്റൈന്‍ ചെയര്മാന് യൂസുഫ് അലി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിജി മുൻ ചെയർമാൻ ഷിബു പത്തനംതിട്ട സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് പരിശീലനം നേടിയ അംഗങ്ങളായ അഫ്സൽ, അലി കേച്ചേരി, ഡിന്റോ ഡേവിസ്, നജഹ്, മസീറ നജഹ്, മുഹമ്മദ്, ഷഹീൻ, സജീർ കണ്ണൂർ, ശംസുദ്ദീൻ സാജിദ് തുടങ്ങിയവർ വ്യത്യസ്ത വിഷയങ്ങളില്‍ പ്രഭാഷണം നടത്തി.
വേദികളില്‍ മലയാള പ്രസംഗം നടത്താനും വ്യക്തിത്വ വികാസവും ഉദ്ദേശിച്ചുള്ളതാണ് സിജിയുടെ പ്രസംഗ പരിശീലന വേദി. വളരെ മികച്ച രീതിയില്‍ പഠിതാക്കള്‍ വിഷയങ്ങള്‍ അപഗ്രഥിച്ച് സംസാരിച്ചു. തുടര്‍ന്ന് മെന്റര്‍മാരായ ഇ.എ. സലിം, നിസാര്‍ കൊല്ലം എന്നിവര്‍ നടത്തിയ പ്രസംഗങ്ങള്‍ വിലയിരുത്തി സംസാരിച്ചു.
സിജി എക്സിക്യൂട്ടിവ് അംഗം, ലേഡീസ് വിങ് കോഓഡിനേറ്റർ ലൈല നന്ദി പ്രകാശിപ്പിച്ചു. പ്രസംഗ പരിശീലന വേദിയുടെ അടുത്ത ബാച്ചിലേക്കുള്ള അഡ്മിഷന് ആരംഭിച്ചതായി സിജി ബഹ്റൈന്‍ ചാപ്റ്റര്‍ ചെയര്മാന് യൂസുഫ് അറിയിച്ചു. പ്രസംഗ പരിശീലനത്തിന് പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 33313710, 3433 8436, 3349 7487 എന്ന നമ്പറില്‍ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

