സിജി ബഹ്റൈൻ ചാപ്റ്റർ പുതിയ കമ്മിറ്റി നിലവിൽ വന്നു
text_fieldsസിജി ബഹ്റൈൻ ചാപ്റ്റർ ഭാരവാഹികൾ
മനാമ: കരിയർ ഗൈഡൻസ്, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, പ്രവാസി തൊഴിൽ അന്വേഷകർക്കായി ജോബ് സെൽ എന്നീ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഓഫ് ഇന്ത്യ (CIGI) ബഹ്റൈൻ ചാപ്റ്ററിന്റെ 2023-2025 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ചെയർമാൻ പി.വി. യൂസുഫ് അലി, ചീഫ് കോഓഡിനേറ്റർ ഫാസിൽ താമരശ്ശേരി, അഡ്മിൻ കോഓഡിനേറ്റർ അമീർ മുഹമ്മദ് എന്നിവരെ തെരഞ്ഞെടുത്തു.
സിജിയുടെ രക്ഷാധികാരിയായി ഷിബു പത്തനംതിട്ട, മാർഗദർശിയായി നിസാർ കൊല്ലം എന്നിവരെയും എക്സിക്യൂട്ടിവ് അംഗങ്ങളായി പി.വി. മൻസൂർ, ഹുസൈൻ ചേർപ്പു, സാജിർ, കെ. അബ്ദുൽ നാസ്സർ , സാലിഹ് റഹ്മാൻ, കൊയിവിള മുഹമ്മദ് കുഞ്ഞ്, സി.കെ. യാസിർ, സി.കെ. അഷ്റഫ് എന്നിവരെ തെരഞ്ഞെടുത്തു. ബഹ്റൈനിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികളായ എല്ലാ വിഭാഗം വിദ്യാർഥി സമൂഹത്തിനും അധ്യാപകർക്കും ആവശ്യമായ പരിശീലനത്തിനുവേണ്ട എല്ലാവിധ പരിപാടികളും കൂടുതൽ മെച്ചപ്പെട്ട നിലയിൽ സാമൂഹിക നന്മക്കായി ആവശ്യക്കാരിലേക്ക് എത്തിക്കുക എന്നതാണ് പ്രവർത്തന ഉദ്ദേശ്യമെന്ന് സിജി ഭാരവാഹികൾ അറിയിച്ചു.
കമ്യൂണിറ്റി ലീഡേഴ്സ് ട്രെയിനിങ്ങിന്റെ ഭാഗമായി നടത്തി വരുന്ന പ്രസംഗ വേദിയും കുട്ടികൾക്കുവേണ്ട വൈ.എൽ.പി പരിശീലനവും വിദ്യാർഥികളുടെ അഭിരുചി പരീക്ഷകൾ, C-DAT എന്നിവ സംഘടിപ്പിച്ചു. ഭാവിപഠനം മെച്ചപ്പെടുത്താൻ വേണ്ട പരിശീലനങ്ങൾക്കും സിജി തുടക്കം കുറിച്ചു. സഹകരിക്കാൻ താൽപര്യമുള്ളവർ ബഹ്റൈൻ ചാപ്റ്ററുമായി ബന്ധപ്പെടുക. 33313710,3505,2675.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

