സിജി ബഹ്റൈൻ ചാപ്റ്റർ 30ാമത് വാർഷികം ആഘോഷിച്ചു
text_fieldsസിജി ബഹ്റൈൻ ചാപ്റ്റർ 30ാമത് വാർഷികാഘോഷം
മനാമ : വിദ്യാഭ്യാസ ശാക്തീകരണം മുൻ നിർത്തി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഗൈഡൻസ് ആൻഡ് ഇൻഫർമേഷൻ ഇന്ത്യ ബഹ്റൈൻ ചാപ്റ്റർ (സിജി) 30ാ മത് വാർഷികം അൽ ഹിലാൽ ആശുപത്രിയിൽ വെച്ച് വിപുലമായി ആഘോഷിച്ചു. സിജി ഇന്റർനാഷനൽ ചെയർമാൻ അബ്ദുൽ മജീദ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ബഹ്റൈനിലെ വിവിധ മേഖലകളിലുള്ള വോളന്റീയർമാർ പങ്കെടുത്തു.
ചടങ്ങിൽ സിജി ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ യുസുഫ് അലി അധ്യക്ഷത വഹിച്ചു. മുൻ ചെയർമാൻ, ഇന്റർനാഷനൽ റിസോഴ്സ് വിങ് കോർഡിനേറ്റർ ഷിബു പത്തനംതിട്ട, ഇ.എ സലീം, നിസാർ കൊല്ലം, കമാൽ മുഹിയുദ്ധീൻ, സുനിൽ പടവു, ഹിളർ സൈദലവി എന്നിവർ സംസാരിച്ചു. സിജി ലേഡീസ് വിങ് കോർഡിനേറ്റർ ലൈല നന്ദി പറഞ്ഞു. ഭാവിയിൽ എല്ലാവിഭാഗം ആളുകൾക്കും വായന സാധ്യമാക്കാൻ വേണ്ട വിപുലമായ ലൈബ്രറിയും, തൊഴിൽ അന്വേഷകർക്കായി ഹെല്‍പ്പ് ഡസ്ക് സ്ഥാപ്പിക്കുവാനും സിജി ബഹ്റൈൻ ചാപ്റ്റർ ശ്രമിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
നിലവിൽ വിദ്യാർഥികളുടെ കഴിവുകൾ മെച്ചപ്പെടുത്താൻ യൂത്ത് ലീഡർഷിപ് പ്രോഗ്രാം,
തുടർ വിദ്യാഭ്യാസത്തിനു കോഴ്സുകൾ തെരെഞ്ഞെടുക്കാൻ, കുട്ടികളിലെ യഥാർഥ അഭിരുചി മനസിലാക്കാൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, പഠന നിലവാരം ഉയർത്താൻ ടീച്ചേർസ് ട്രെയിനിങ്, ഉയർന്ന വിദ്യാഭ്യാസം ഉണ്ടായിട്ടും ജീവിത സാഹചര്യങ്ങളിൽ ചെറിയ ജോലിയിൽ ജീവിതംഹോമിച്ച വ്യക്തികൾക്ക് തുടർ വിദ്യാഭ്യാസത്തിനായുള്ള മാർഗ്ഗനിർദ്ദേശം നൽകൽ തുടങ്ങിയവയാണ് നിലവിൽ സിജി സേവനം ചെയ്തു വരുന്ന മേഖലകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

