Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമെഡിക്കൽ ക്യാമ്പ്...

മെഡിക്കൽ ക്യാമ്പ് നടത്തി സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ

text_fields
bookmark_border
മെഡിക്കൽ ക്യാമ്പ് നടത്തി  സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ
cancel
camera_alt

മനാമ സെന്റർ മാർക്കറ്റ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ നിന്ന്

മനാമ: തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം അടിസ്ഥാനമാക്കി മനാമ സെന്റർ മാർക്കറ്റ് മലയാളി അസോസിയേഷനും ഷിഫ അൽസീറ ഹോസ്പിറ്റലുമായി സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സെൻട്രൽ മാർക്കറ്റിൽ ജോലി ചെയ്യുന്നതും അല്ലാത്തതുമായ എല്ലാ രാജ്യക്കാരെയും ഉൾപ്പെടുത്തിയാണ് മെഗാ മെഡിക്കൽ ക്യാമ്പ് നടത്തിയത്.

പ്രസിഡന്‍റ് അനീഷ് ബാബു, സെക്രട്ടറി ഷബീർ പൂനൂർ, ട്രഷറർ ലത്തീഫ് മരക്കാട്ട്, മുനീർ ഷഫീൽ, ഷമീർ സലീം, യോഗേഷ്, നജീബ്, മജീദ് മറ്റു ഭാരവാഹികൾ എക്സിക്യൂട്ടീവ് മെമ്പർമാർ ക്യാമ്പിന് നേതൃത്വം നൽകി.

ക്യാമ്പുമായി സഹകരിച്ച എല്ലാവർക്കും സെക്രട്ടറി നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിൽ ഷിഫ അൽ ജസീറ ഹോസ്പിറ്റൽ മാനേജ്മെന്റിന് ട്രഷർ മൊമെന്റോ നൽകി.

വളണ്ടിയേഴ്സ് നിസാം ജസീർ അഷറഫ് കാപ്പാട് ബഷീർ ഉള്ളിയേരി, രവി പാവണ്ടൂർ, ഹാരിസ് കാസർകോട്, അനീഷ് അത്തോളി, പ്രവീൺ തിരൂർ, പ്രണവ് മലപ്പുറം ക്യാമ്പ് നിയന്ത്രിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalimedical campMalayali Association
News Summary - Central Market Malayali Association conducts medical camp.
Next Story