മുസ്ലിം ലീഗ് ദേശീയ ആസ്ഥാന ഉദ്ഘാടനം ആഘോഷിച്ചു
text_fieldsഖാഇദെ മില്ലത്ത് സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ബഹ്റൈനിൽ നടന്ന ആഘോഷത്തിൽ നിന്ന്
മനാമ: ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ദേശീയ ആസ്ഥാനമായ ഖാഇദെ മില്ലത്ത് സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ബഹ്റൈനിലും ആഘാഷം. പ്രതാപങ്ങളുടെ ഡൽഹിയിൽ പ്രത്യാശയുടെ ഹരിതവർണവുമായി മുസ്ലിം ലീഗിന്റെ ആസ്ഥാനം ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ ലോകത്തെമ്പാടുമുള്ള മുസ്ലിം ലീഗ് പ്രവർത്തകർ സന്തോഷത്തിലാണ്. വർഷങ്ങളായുള്ള ചിരകാല അഭിലാഷമാണ് പൂവണിയുന്നത്. ഏഴര പതിറ്റാണ്ടിന്റെ അഭിമാനകരമായ അസ്തിത്വവുമായി ജൈത്രയാത്ര തുടരുന്ന ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ചെന്നെയിൽ നിന്ന് ഡൽഹിയിലേക്ക് ആസ്ഥാനം മാറുമ്പോൾ പ്രതീക്ഷകളുടെ നെറുകയിലാണ്.
ഫാഷിസ്റ്റ് ഭരണത്തിന്റെ പീഡനങ്ങൾ അനുഭവിക്കുന്ന ന്യൂനപക്ഷ പിന്നാക്ക ജനതക്ക് ഒരത്താണിയായി സെന്റർ മാറുമെന്ന പ്രതീക്ഷ തന്നെയാണ് പ്രവർത്തകരെ സന്തോഷഭരിതരാക്കുന്നത്. ബഹ്റൈൻ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ആഘോഷ പരിപാടികൾ വേൾഡ് കെ.എം.സി.സി സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ബഹ്റൈൻ ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര കേക്ക് മുറിച്ച് എല്ലാവർക്കും മധുരം നൽകി.
പ്രവർത്തകരുടെ ഗാനാലാപനം സദസ്സിന് ഇമ്പമേറ്റി. വൈസ് പ്രസിഡന്റ് റഫീഖ് തോട്ടക്കര അധ്യക്ഷത വഹിച്ചു. എൻ.കെ. അബ്ദുൽ അസീസ് പ്രാർഥനക്ക് നേതൃത്വം നൽകി. കെ.എം.സി.സി മുൻ പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, ട്രഷറർ മുസ്തഫ കെ.പി, ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, വൈസ് പ്രസിഡന്റ് അസ്ലം വടകര, സെക്രട്ടറി അഷ്റഫ് കാട്ടിൽപീടിക എന്നിവർ സംസാരിച്ചു. സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി സ്വാഗതവും അഷ്റഫ് കക്കണ്ടി നന്ദിയും പറഞ്ഞു. സ്റ്റേറ്റ് ഭാരവാഹികളായ എ.പി. ഫൈസൽ, സലിം തളങ്കര, ഫൈസൽ കണ്ടീതാഴ, എസ്.കെ. നാസർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

