സി.ബി.എസ്.ഇ പ്ലസ് ടു റിസൽട്ട്; നേട്ടവുമായി അൽ നൂർ ഇന്റർനാഷനൽ സ്കൂൾ
text_fieldsസയൻസ് വിഭാഗം ടോപ്പേഴ്സ്; അദ്വൈത് ജോബി (ഒന്നാം സ്ഥാനം), ഗൗരവ് ഗൈസെൻ (രണ്ടാം സ്ഥാനം), ഋഷി അശോക് (മൂന്നാം സ്ഥാനം)
മനാമ: സി.ബി.എസ്.ഇ 12ാം ക്ലാസ് പൊതുപരീക്ഷയിൽ ഉന്നത വിജയം നേടി അൽ നൂർ ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥികൾ. സയൻസ് വിഭാഗത്തിൽ അദ്വൈത് ജോബി 96 ശതമാനം മാർക്കോടെ സ്കൂളിൽ ഒന്നാം സ്ഥാനം നേടി. ഗൗരവ് ഗൈസെൻ (92 ശതമാനം), ഋഷി അശോക് (91ശതമാനം) എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്.
കോമേഴ്സ് വിഭാഗം ടോപ്പേഴ്സ്; ജോഷ്വ സ്റ്റാൻലി (ഒന്നാം സ്ഥാനം), അവിയ മൂർക്കോത്ത് (രണ്ടാം സ്ഥാനം), റുഷ്ദ റോഷൻ (രണ്ടാം സ്ഥാനം)
കോമേഴ്സ് സ്ട്രീമിൽ ജോഷ്വ സ്റ്റാൻലി 89.6 ശതമാനം മാർക്ക് നേടിയാണ് സ്കൂളിൽ ഒന്നാമതെത്തിയത്. അവിയ മൂർക്കോത്തും റുഷ്ദ റോഷനും 88 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനത്തെത്തി. സ്കൂൾ ചെയർമാൻ മിസ്റ്റർ അലി ഹസൻ വിദ്യാർഥികളെയും അധ്യാപകരെയും അഭിനന്ദിക്കുകയും അഭിമാനം പ്രകടിപ്പിക്കുകയും ചെയ്തു.മുഴുവൻ സ്കൂൾ സമൂഹത്തെയും പ്രതിനിധാനംചെയ്ത്, സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ് വിജയം നേടിയ എല്ലാ വിദ്യാർഥികൾക്കും അഭിനന്ദനങ്ങൾ അറിയിച്ചു. വിദ്യാർഥികളുടെ കഠിനാധ്വാനത്തെയും വിജയത്തെയും സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ റഹ്മാൻ അൽ കൂഹേജി പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

