സി.ബി.എസ്.ഇ നാഷനൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്
text_fieldsമനാമ: രാജസ്ഥാനിലെ ജുൻജുനുവിൽ നടന്ന സി.ബി.എസ്.ഇ നാഷനൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ബഹ്റൈനിൽനിന്നുള്ള വിദ്യാർഥിക്ക് വെങ്കല മെഡൽ. ഏഷ്യൻ സ്കൂൾ ഒമ്പതാംതരം വിദ്യാർഥി ലിസ്ബെത് എൽസ ബിനുവാണ് അണ്ടർ-17 മിക്സഡ് ഡബിൾസിൽ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യക്കു പുറമെ ബഹ്റൈൻ, യു.എ.ഇ, സൗദി അറേബ്യ, ഒമാൻ, കുവൈത്ത് തുടങ്ങി ഏഴ് ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള 700ഓളം വിദ്യാർഥികളാണ് ചാമ്പ്യൻഷിപ്പിൽ മത്സരിച്ചത്. ദുബൈ ഇന്ത്യൻ സ്കൂളിലെ നിസർഗ് ടാങ്കിയായിരുന്നു മിക്സഡ് ഡബിൾസിൽ ലിസ്ബെതിെന്റ പങ്കാളി.
ഇന്ത്യൻ ക്ലബിൽ പുല്ലേല ഗോപീചന്ദിെന്റ നേതൃത്വത്തിലുള്ള ഗൾഫ് ബാഡ്മിന്റൺ അക്കാദമിയിലാണ് ലിസ്ബെത് പരിശീലനം നടത്തുന്നത്. ബഹ്റൈൻ ബാഡ്മിന്റൺ ഫെഡറേഷൻ 2019ൽ നടത്തിയ ജൂനിയർ ചാമ്പ്യൻഷിപ്പിൽ അണ്ടർ-15 വിഭാഗത്തിൽ ജേതാവായിരുന്നു ലിസ്ബെത്.അനുജത്തി ലിനെറ്റ് മറിയം ബിനു അണ്ടർ-13 വിഭാഗത്തിലും ജേതാവായിരുന്നു. ഏഴാം വയസ്സിൽതന്നെ ബാഡ്മിന്റൺ കളിച്ചുതുടങ്ങിയ ലിസ്ബെത് കുവൈത്ത്, ദുബൈ എന്നിവിടങ്ങളിലെയും കേരളത്തിലെയും വിവിധ ടൂർണമെന്റുകളിൽ പങ്കെടുക്കാറുണ്ട്. ബഹ്റൈനിൽ ബിസിനസ് നടത്തുന്ന പത്തനംതിട്ട കോന്നി സ്വദേശി ബിനു പാപ്പച്ചെന്റയും ആരോഗ്യമന്ത്രാലയത്തിൽ നഴ്സായ ഷീബ ബിനുവിെന്റയും മകളാണ് ലിസ്ബെത്. ലിറ എലിസബത്ത് ബിനു, ലിയാൻ മറിയം ബിനു എന്നിവരാണ് മറ്റു സഹോദരങ്ങൾ.