Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപത്താം ക്ലാസ്​ പരീക്ഷ...

പത്താം ക്ലാസ്​ പരീക്ഷ തുടങ്ങി: ഹിന്ദി എന്തെളുപ്പം; പക്ഷെ സമയം കിട്ടിയില്ല

text_fields
bookmark_border
പത്താം ക്ലാസ്​ പരീക്ഷ തുടങ്ങി: ഹിന്ദി എന്തെളുപ്പം; പക്ഷെ സമയം കിട്ടിയില്ല
cancel

മനാമ: ഇന്ത്യൻ സ്​കൂൾ സ​​െൻററുകളിൽ സി.ബി.എസ്​.ഇ പത്താം ക്ലാസ്​ പരീക്ഷ ആരംഭിച്ചു.  ഹിന്ദി പരീക്ഷയെ കുറിച്ച്​ കുട്ടികൾക്ക്​ പറയാൻ നൂറ്​ നാവായിരുന്നു. കാരണം ഏറ്റവും എളുപ്പമുള്ള ​േചാദ്യങ്ങൾ.  കഴിഞ്ഞ 10 വർഷത്തിനുള്ളിലെതന്നെ ഏറ്റവും നല്ല ചോദ്യപേപ്പർ എന്നാണ്​ അധ്യാപകരും വിലയിരുത്തിയത്​. എന്നാൽ സമയം തികഞ്ഞില്ല എന്ന പല്ലവിയായിരുന്നു കൂടുതൽപേർക്കും. ആദ്യപരീക്ഷയായതിനാലാണ്​ സമയം തികയാതെ ​േപായത്​ എന്ന്​ ആശ്വാസിപ്പിക്കല​ുകളും കേൾക്കാമായിരുന്നു.

ആദ്യപരീക്ഷയുടെ ആകാംക്ഷ കുട്ടികളിലും രക്ഷകർത്താക്കളിലും എല്ലാം പ്രകടമായിരുന്നു. പരീക്ഷ സമയത്തിന്​ ഒരു മണിക്കൂർ മു​െമ്പ കുട്ടികളെയും കൊണ്ട്​ രക്ഷകർത്താക്കൾ സ്​കൂളുകളിലെത്തി. ഇന്ത്യൻസ്​കൂൾ, ന്യൂ ഇന്ത്യൻ സ്​കൂൾ എന്നിവിടങ്ങളായിരുന്നു​ ഹിന്ദി പരീക്ഷ സ​​െൻററുകൾ. പരീക്ഷ കഴിഞ്ഞശേഷം കുട്ടികൾ ഹാളിന്​ പുറത്തിറങ്ങി സഹപാഠികൾക്കൊപ്പം തങ്ങൾ എഴുതിയ ഉത്തരങ്ങളെ കുറിച്ചുള്ള ചർച്ചകളിലായിരുന്നു. തുടർന്ന്​ അവർ പുറത്തിറങ്ങി രക്ഷകർത്താക്കളുടെ അരികിലേക്ക്​. പരീക്ഷ എങ്ങനെയെന്നായിരുന്നു എല്ലാവർക്കും അറിയേണ്ടിരുന്നത്​. 

നല്ല എളുപ്പം എന്ന മറുപടി​  വന്നതോടെ രക്ഷകർത്താക്കളും സംതൃപ്​തരായി. എന്നാൽ സമയം തികഞ്ഞില്ല എന്നുകേട്ടപ്പോൾ രക്ഷകർത്താക്കളിൽ പലരുടെയും മുഖത്ത്​ വല്ലായ്​മ പടർന്നു. എളുപ്പമുള്ള പരീക്ഷ ആയതിനാൽ മൂല്ല്യനിർണ്ണയം കർശനമാകും എന്ന വിലയിരുത്തലുകളുണ്ട്​. ഇന്ന്​ സി.ബി.എസ്​.സി കേരള സിലബസിൽ മലയാളം പരീക്ഷ നടക്കും. 12 ന്​ ഇംഗ്ലീഷും 16 ന്​ സയൻസും 22 ന്​ സോഷ്യൽ സയൻസും 28 ന്​ ഗണിതവും നടക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cbse examgulf newsmalayalam news
News Summary - cbse exam-bahrain-gulf news
Next Story