മനാമ: 12ാം ക്ലാസ് പരീക്ഷയില് ഗൾഫ് രാജ്യങ്ങളില് സയൻസ് സ്ട്രീമിലെ രണ്ടാംറാങ്ക് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി ശ്രീ ആരതി ഗോവിനാദ രാജുവിന്. കഴിഞ്ഞ മാർച്ചിൽ നടന്ന സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ 500ൽ 492 മാർക്ക് നേടിയാണ് ആരതി രണ്ടാം റാങ്കിന് അര്ഹയായത്. ഗൾഫിലെ സി.ബി.എസ്.ഇ സ്കൂളുകളുടെ കൗൺസിലായ സി.ബി.എസ്.ഇ ഗൾഫ് സഹോദയയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പരീക്ഷയില് 98.4 ശതമാനം മാര്ക്കോടെയാണ് ഈ നേട്ടം. ഇംഗ്ലീഷിൽ 96, ഫിസിക്സിൽ 98, കെമിസ്ട്രി, ബയോടെക്നോളജി എന്നിവയില് 99, ബയോളജിയിൽ 100 എന്നിങ്ങനെയാണ് ആരതിയുടെ മാര്ക്ക്.
ഇന്ത്യന് സ്കൂള് ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആൻറണി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ ആരതിയുടെ നേട്ടത്തെ അഭിനന്ദിച്ചു.