സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: അൽ നൂറിന് നൂറുമേനി വിജയം
text_fieldsമനാമ: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ അൽ നൂർ ഇന്‍റർനാഷനൽ സ്കൂളിന് നൂറുശതമാനം വിജയം. സയൻസ് സ്ട്രീമിൽ 93.4 ശതമാനം മാർക്ക് നേടിയ റിയാൻ ഷാഹിദ് ഖാൻ സ്കൂളിൽ ഒന്നാമതെത്തി. 93.2 ശതമാനം മാർക്ക് നേടിയ ഹഫ്സ രണ്ടാം സ്ഥാനവും 92.2 ശതമാനം മാർക്ക് നേടിയ ശ്രീലക്ഷ്മി ശ്രീജിത് മൂന്നാം സ്ഥാനവും നേടി. കോമേഴ്സ് സ്ട്രീമിൽ 93.4 ശതമാനം മാർക്ക് നേടിയ ജെമി സാറ ജോയ് ഒന്നാമതെത്തി.
വിവിധ വിഷയങ്ങളിൽ ഒന്നാമതെത്തിയവർ:
കെമിസ്ട്രി: ഹഫ്സ (99 ശതമാനം). മാർക്കറ്റിങ്: ജെമി സാറ ജോയ് (99 ശതമാനം). കമ്പ്യൂട്ടർ സയൻസ്: ഷഹ്മ ഖദീജ (98 ശതമാനം). ബിസിനസ് സ്റ്റഡീസ്: കെൻസ മറിയം മുസ്തഫ (97 ശതമാനം). ബയോളജി: നൗമാൻ ഷാഹിദ് ഖാൻ (96 ശതമാനം). മാത്തമാറ്റിക്സ്: റിയാൻ ഷാഹിദ് ഖാൻ, പൗർണമി അറേത്ത്, ശ്രീലക്ഷ്മി ശ്രീജിത്ത് (95 ശതമാനം)
ഫിസിക്സ്: ഹഫ്സ, നൗമാൻ ഷാഹിദ് ഖാൻ, റിയാൻ ഷാഹിദ് ഖാൻ (95 ശതമാനം). ഇക്കണോമിക്സ്: ശ്രീലക്ഷ്മി ശ്രീജിത് (95 ശതമാനം). ഫിസിക്കൽ എജുക്കേഷൻ: മൻവി ശൈലേന്ദ്ര റായ് (90 ശതമാനം).
സ്കൂൾ ചെയർമാൻ അലി ഹസൻ, ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ്, പ്രിൻസിപ്പൽ അമിൻ ഹെലെയ്വ എന്നിവർ മികച്ച വിജയം നേടിയ വിദ്യാർഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും അഭിനന്ദിച്ചു. വിദ്യാർഥികൾക്ക് ഭാവിയിൽ കൂടുതൽ വിജയങ്ങൾ കൈവരിക്കാൻ സാധിക്കട്ടെയെന്ന് അലി ഹസൻ ആശംസിച്ചു.