Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസി.ബി.എസ്.ഇ 12-ാം...

സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷക്ക് തുടക്കം; ആദ്യദിനം എളുപ്പമെന്ന് വിദ്യാർഥികൾ

text_fields
bookmark_border
സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷക്ക് തുടക്കം; ആദ്യദിനം എളുപ്പമെന്ന് വിദ്യാർഥികൾ
cancel
camera_alt

സി.ബി.എസ്.ഇ 12 ാം ക്ലാസ് പരീക്ഷയെഴുതാൻ ബഹ്റൈനിലെ പരീക്ഷാകേന്ദ്രത്തിലേക്കെത്തുന്ന വിദ്യാർഥികൾ

മനാമ: സി.​ബി.​എ​സ്.​ഇ 12ാം ക്ലാ​സ് പ​രീ​ക്ഷ​ക്ക് വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​യി. ആ​ദ്യ​ദി​നം ഇം​ഗ്ലീ​ഷാ​യി​രു​ന്നു വി​ഷ​യം. എ​ളു​പ്പ​മാ​യി​രു​ന്ന​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ ആ‍ശ്വാ​സ​ത്തി​ലാ​ണ്. ഏ​പ്രി​ൽ ആ​ദ്യ​വാ​ര​ത്തോ​ടെ അ​വ​സാ​നി​ക്കു​ന്ന പ​രീ​ക്ഷ​ഫ​ലം മേ​യ് 20നു ​മു​മ്പ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് സി.​ബി.​എ​സ്.​ഇ​ക്ക് നി​ർ​ദേ​ശം ല​ഭി​ച്ചി​ട്ടു​ണ്ട്. മി​ഡി​ലീ​സ്റ്റി​ലാ​കെ 230 പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്. ബ​ഹ്റൈ​നി​ൽ ഇ​ത്ത​വ​ണ അ​ഞ്ചു കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 1300 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ബ​ഹ്റൈ​നി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.

പ​രീ​ക്ഷ ന​ട​ക്കു​ന്ന സ്കൂ​ളു​ക​ളു​ടെ പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്കാ​ണ് പ​രീ​ക്ഷ​ച്ചു​മ​ത​ല. പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളു​ള്ള സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​റ്റു സ്കൂ​ളു​ക​ളാ​ണ് പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളാ​യി അ​നു​വ​ദി​ച്ച​ത്. പ​രീ​ക്ഷ​ദി​വ​സ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ​നി​ന്ന് ​രാ​വി​ലെ അ​ഞ്ചു​മ​ണി​യോ​ടെ ചു​മ​ത​ല​യു​ള്ള പ്രി​ൻ​സി​പ്പ​ൽ​മാ​ർ ചോ​ദ്യ​പേ​പ്പ​റു​ക​ൾ ഏ​റ്റു​വാ​ങ്ങ​ണം. സി.​ബി.​എ​സ്.​ഇ​യു​ടെ കീ​ഴി​ൽ മു​പ്പ​തി​നാ​യി​ര​ത്തോ​ളം പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 38 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. 12ാം ക്ലാ​സി​ൽ ഭാ​ഷാ​വി​ഷ​യ​ങ്ങ​ളു​ൾ​പ്പെ​ടെ മൊ​ത്തം 115 വി​ഷ​യ​ങ്ങ​ളാ​ണ് വി​വി​ധ സ്ട്രീ​മു​ക​ളി​ലാ​യു​ള്ള​ത്. ഓ​രോ വി​ഷ​യ​ത്തി​നും നാ​ലു സെ​റ്റ് ചോ​ദ്യ​പേ​പ്പ​റു​ക​ൾ സി.​ബി.​എ​സ്.​ഇ ത​യാ​റാ​ക്കാ​റു​ണ്ട്. പ​രീ​ക്ഷ കു​റ്റ​മ​റ്റ​താ​ക്കാ​നു​ള്ള എ​ല്ലാ ഒ​രു​ക്ക​വും ഇ​ത്ത​വ​ണ ന​ട​ത്തി​യി​രു​ന്നു. ബ​ഹ്റൈ​നി​ൽ രാ​വി​ലെ എ​ട്ടു​മു​ത​ൽ 11 വ​രെ​യാ​യി​രു​ന്നു പ​രീ​ക്ഷ. ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ അ​ത്ര ക​ഠി​ന​മാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭി​പ്രാ​യം. പ​രീ​ക്ഷ പ്ര​തീ​ക്ഷി​ച്ച​തി​ലും എ​ളു​പ്പ​മാ​യി​രു​ന്നെ​ന്ന് ഇ​ബ്ൻ അ​ൽ ഹൈ​തം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി ഇ​മാ​ൻ ഫ​സ​ൽ പ​റ​ഞ്ഞു. തു​ട​ർ​ന്നു​ള്ള പ​രീ​ക്ഷ​ക​ളും ഇ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEBeginsClass 12 Exam
News Summary - CBSE Class 12 Exam Begins; Students say the first day is easy
Next Story