സി.ബി.എസ്.സി 10ാംതരം പരീക്ഷ അൽ നൂർ ഇന്റർനാഷനൽ സ്കൂളിന് നൂറുമേനി
text_fields1.നഥാരി മിൻറാഡാ രംപാല വനിഗശേഖര 2.അലിയാ ആസാദ് 3.മേഘ രഞ്ജിത് പിള്ള 4. മിത്രജ ഗജമൂർത്തി 5. ഗ്വെൻ മോണിക്ക ലെമോസ്
മനാമ: സി.ബി.എസ്.ഇ പത്താം തരം പരീക്ഷയിൽ നൂറ് മേനി വിജയം നേടി അൽ നൂർ ഇന്റർനാഷനൽ സ്കൂൾ. നഥാരി മിൻറാഡാ രംപാല വനിഗശേഖര 97 ശതമാനം മാർക്ക് നേടിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. അലിയാ ആസാദ് 96 ശതമാനം മാർക്ക് നേടി രണ്ടാം സ്ഥാനത്തും, മേഘ രഞ്ജിത് പിള്ള, മിത്രജ ഗജമൂർത്തി, ഗ്വെൻ മോണിക്ക ലെമോസ് എന്നിവർ 94% നേടി മൂന്നാം സ്ഥാനത്തുമെത്തി. സ്കൂൾ ചെയർമാൻ അലി ഹസ്സൻ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും അഭിനന്ദിച്ചു. സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദും, സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ റഹ്മാൻ അൽ കുഹേജിയും വിദ്യാർഥികളെ അഭിനന്ദിച്ചു.

