സി.ബി.എസ്.ഇ പ്ലസ് ടു: ബഹ്റൈൻ സ്കൂളുകൾക്ക് തിളക്കമാർന്ന ജയം
text_fieldsമനാമ: സി.ബി.എസ്.ഇ. പ്ലസ് ടു പരീക്ഷയിൽ ബഹ്റൈൻ ഇന്ത്യൻ സ്കൂളിന് മികച്ച വിജയം. 500ൽ 486 മാർക്ക് നേടിയ (97.2 ശതമാനം) നേഹ ചിന്നു ഇടിക്കുളയാണ് സ്കൂളിലും ബഹ്റൈനിലും ഒന്നാമതെത്തിയത്. 485 മാർക്ക് നേടിയ കൃപ ആൻ തരകൻ രണ്ടാം സ്ഥാനവും 483 മാർക്ക് കരസ്ഥമാക്കിയ അമൃത മുരളി മൂന്നാം സ്ഥാനവും നേടി. സ്കൂളിൽ ഇത്തവണ മൊത്തം 673പേരാണ് പരീക്ഷ എഴുതിയത്.ഇതിൽ കമ്പാർട്മെൻറ് സൗകര്യം ലഭിച്ച 34പേരെ കൂടി കൂട്ടിയാൽ മൊത്തം 658 പേർ പാസായി. വിജയശതമാനം 97.8ആണ്.
മാർക്കിെൻറ അടിസ്ഥാനത്തിൽ കഴിഞ്ഞ ഏഴുവർഷത്തിനിടെയുള്ള ഏറ്റവും മികച്ച നേട്ടമാണ് ഇക്കൊല്ലത്തേതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. സ്കൂളിലെ രണ്ടു കുട്ടികൾ ഇക്കണോമിക്സിലും ഗണിതത്തിലും ബയോടെക്നോളജിയിലും മുഴുവൻ മാർക്ക് നേടി. ഇക്കണോമിക്സിൽ ആദ്യമായാണ് 100 മാർക്ക് ലഭിക്കുന്നത്. മാർക്കറ്റിങിലും എഞ്ചിനിയറിങ് ഗ്രാഫിക്സിലും ഒാരോ കുട്ടി വീതം 100 മാർക്ക് നേടി. വിവിധ സ്ട്രീമുകളിൽ സ്കൂളിൽ നിന്ന് ഏറ്റവുമധികം മാർക്ക് നേടിയവർ (ഒന്ന്, രണ്ട്,മൂന്ന് എന്ന ക്രമത്തിൽ): സയൻസ്: കൃപ ആൻ തരകൻ, അമൃത മുരളി, തരുൺ താലിയത്ത്. കോമേഴ്സ്: നേഹ ചിന്നു ഇടിക്കുള, അനിരുദ്ധ് നാരായണൻ സുരേഷ്, പരിചയ് ശർമ. ഹ്യുമാനിറ്റീസ്: രുചിത ദേവേന്ദ്ര മുഖിയ, സഫ അബ്ദുല്ല, ഗായത്രി മോഹനൻ. വിവിധ വിഷയങ്ങളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയവർ: ഗണിതം^കൃപ ആൻ തരകൻ, അമൃത മുരളി, ഫിസിക്സ്,ബയോളജി^ആയത് രജ്ജക് ശൈഖ്, കമ്പ്യൂട്ടർ സയൻസ്^കൃപ ആൻ തരകൻ, കെമിസ്ട്രി^പ്രണവ് പ്രമോദ്, ഹോം സയൻസ്^ഷഗുഫ്ത ടഫെയ്ൽ, ഇൻഫൊമാറ്റിക്സ് പ്രാക്ടീസസ്^ലിയ സായിറ ജേക്കബ്, സോഷ്യോളജി^രുചിത ദേവേന്ദ്ര മുഖിയ, മാർക്കറ്റിങ്^മെലിസ ജെയ്ൻ, സൈക്കോളജി^സഫ അബ്ദുല്ല, ഇംഗ്ലിഷ്^ഭദ്ര എൻ.മേനോൻ, ആൻഡ്രിയ സ്റ്റിഫാനി രാജ്, നവീൻ മാത്യൂസ് രെഞ്ജി, ഇക്കണോമിക്സ്^നേഹ ചിന്നു ഇടിക്കുള, ഭദ്ര എൻ.മേനോൻ, ബയോടെക്നോളജി^ആഷ്ലി ആൻ ടോം, എയ്ഞ്ചൽ ചെറുവത്തൂർ ആേൻറാ, എഞ്ചിനിയറിങ് ഗ്രാഫിക്സ്^സബീൽ ഫസലുദ്ദീൻ പാർകർ, ബിസിനസ് സ്റ്റഡീസ്^നേഹ ചിന്നു ഇടിക്കുള, അനിരുദ്ധ് നാരായണൻ സുരേഷ്, കെയ്ത്ത് ആൻറണി, എക്കൗണ്ടൻസി^നേഹ ചിന്നു ഇടിക്കുള, അനിരുദ്ധ് നാരായണൻ സുരേഷ്, മൾട്ടിമീഡിയ^ ഡി.എം. ലക്ഷിമ മധുശാനി.
മുഴുവൻ വിഷയങ്ങളിലും എ^വൺ ലഭിച്ചവർ: നേഹ ചിന്നു ഇടിക്കുള, കൃപ ആൻ തരകൻ, അമൃത മുരളി, തരുൺ താലിയത്ത്, അനിരുദ്ധ് നാരായണൻ സുരേഷ്, കീർത്തിക പ്രഭല, എസ്. ആദിത്യ, ആയത് രജ്ജക് ശൈഖ്, ഫ്രജോൺ ബ്രിേട്ടാ ബ്രഗൻസ, ആഷ്ലി അന്ന ടോം, അഭിഷേക് ജോസഫ്, പരിചയ് ശർമ, ആകാശ് ഗണേശമൂർത്തി, കെയ്ത്ത് ആൻറണി.
സ്കൂളിന് തിളക്കമാർന്ന വിജയം നേടാനായത് കൂട്ടായ പരിശ്രമം വഴിയാണെന്ന് ചെയർമാൻ പ്രിൻസ് നടരാജൻ പറഞ്ഞു. അധ്യാപകരുടെ നിസ്വാർഥ സേവനമാണ് ഇതിലെ പ്രധാന ഘടകം. കൃത്യമായ ആസൂത്രണം വഴിയാണ് നല്ല വിജയശതമാനം നേടാനായത്. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിജയികളെ ചെയർമാനും പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമിയും അഭിനന്ദിച്ചു.
ന്യൂ ഇന്ത്യൻ സ്കൂളിൽ 98ശതമാനമാണ് വിജയം.146പേർ പരീക്ഷ എഴുതിയതിൽ 101 കുട്ടികൾക്ക് ഫസ്റ്റ് ക്ലാസും 44പേർക്ക് ഡിസ്റ്റിങ്ഷനും ലഭിച്ചു. സ്കൂളിൽ സയൻസ് സ്ട്രീമിൽ ജെയ്സൺ മാത്യു തോമസും കോമേഴ്സിൽ ആൻഷ് വിനയ് ഭാട്ടിയയും ഒന്നാമതെത്തി. വിജയികളെ ചെയർമാൻ ഡോ.ടി.ടി.തോമസും പ്രിൻസിപ്പൽ ഡോ.വി.ഗോപാലനും അനുമോദിച്ചു. അൽ നൂർ സ്കൂളിലെ വിദ്യാർഥികളും മികച്ച വിജയം നേടി. സ്കൂളിലെ 19ാമത് ബാച്ചാണിത്. സയൻസ് സ്ട്രീമിൽ രേഷ്മ മിക്കി ഷാജിയും കോമേഴ്സിൽ ഹാനി അഷ്റഫ് ബൗദിനയുമാണ് ഒന്നാമത്. സ്കൂൾ ചെയർമാൻ അലി ഹസനും ഡയറക്ടർ ഡോ. മുഹമ്മദ് മശ്ഹൂദും വിജയികൾക്ക് അഭിനന്ദനം അറിയിച്ചു. ഇബ്നുൽ ഹൈഥം സ്കൂളിൽ 79കുട്ടികൾ പരീക്ഷ എഴുതിയതിൽ സയൻസ് സ്ട്രീമിൽ 32ഉം കോമേഴ്സിൽ 42ഉം കുട്ടികൾ പാസായി. സയൻസിൽ ഒന്നാമതെത്തിയത് പി. റാഥിയ ആണ്.കോമേഴ്സിൽ സുമയ ഇബ്രാഹിം ഒന്നാമതെത്തി. സ്കൂൾ ചെയർമാൻ ഷക്കീൽ അഹ്മദ് അസ്മിയും പ്രിൻസിപ്പൽ ഡോ.മുഹമ്മദ് തയബും വിജയികളെ അനുമോദിച്ചു.ന്യൂമില്ലേനിയം സ്കൂളിൽ 100ശതമാനമാണ് വിജയം. സയൻസ് സ്ട്രീമിലെ 22 കുട്ടികൾക്ക് 90ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചു. 16 കുട്ടികൾക്ക് എല്ലാവിഷയങ്ങളിൽ എ^വൺ ലഭിച്ചു. സയൻസിൽ കാർത്തിക് സായ് കൃഷ്ണനും കോമേഴ്സിൽ ഗർവിത മേഹ്തയുമാണ് ഏറ്റവും മികച്ച വിജയം നേടിയത്. മൊത്തം 81 കുട്ടികളാണ് പരീക്ഷ എഴുതിയത്. ചെയർമാൻ രവി പിള്ളയും അധ്യാപകരും വിദ്യാർഥികളെ അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
