സിദ്ധാർഥന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണം -ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി
text_fieldsമനാമ: വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ രണ്ടാം വർഷ വിദ്യാർഥി സിദ്ധാർഥനെ അതിക്രൂരമായി മർദിച്ച് അവശനാക്കി എസ്.എഫ്.ഐ ഗുണ്ടകളുടെ നേതൃത്വത്തിൽ നടത്തിയ കൊലപാതകത്തെ ബഹ്റൈൻ ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി അപലപിച്ചു. റാഗിങ് എന്ന പേരിൽ ഒരു കുടുംബത്തിന്റെ അത്താണിയായ സിദ്ധാർഥനെ കൊലപ്പെടുത്തിയ കേസിലെ എല്ലാ പ്രതികളെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും കോഴിക്കോട് ജില്ല കമ്മിറ്റി പ്രസിഡന്റ് കെ.കെ. ജാലിസ്, ജില്ല ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി എന്നിവർ ആവശ്യപ്പെട്ടു.
ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റി പ്രതിഷേധിച്ചു
മനാമ: ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ പ്രതിഷേധിച്ച ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ, എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരെ അറസ്റ്റു ചെയ്തതിൽ ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. കോതമംഗലത്തെ സമരപ്പന്തലിൽനിന്നാണ് ഇവരെ പൊലീസ് അറസ്റ്റുചെയ്ത് കൊണ്ടുപോയത്. കൂടാതെ, ജനങ്ങൾക്കുവേണ്ടി ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത നേതാക്കൾക്കുള്ള ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നതായി ജില്ല പ്രസിഡന്റ് ജലീൽ മുല്ലപ്പിള്ളി, ജനറൽ സെക്രട്ടറി അൻസൽ കൊച്ചൂടി എന്നിവർ അറിയിച്ചു.

