മാഗ്നടെക് ജനറൽ 3 എഞ്ചിൻ ഓയിൽ അവതരിപ്പിച്ച് കാസ്ട്രോൾ
text_fieldsകാസ്ട്രോൾ മാഗ്നടെക് ജനറൽ 3 എഞ്ചിൻ ഓയിൽ ലോഞ്ചിങ് ചടങ്ങിൽ നിന്ന്
മനാമ: വാഹന ലൂബ്രിക്കന്റ് രംഗത്തെ ആഗോള പ്രമുഖ ബ്രാൻഡായ കാസ്ട്രോൾ, ബഹ്റൈനിലെ തങ്ങളുടെ ദീർഘകാല വിതരണക്കാരായ അലി അഹമ്മദ് അൽ കുവൈത്തി ഗ്രൂപ്പുമായി സഹകരിച്ച്, ഏറ്റവും പുതിയ ഓട്ടോമോട്ടീവ് കെയർ ഉൽപന്നങ്ങളും വിപ്ലവകരമായ കാസ്ട്രോൾ മാഗ്നടെക് ജനറൽ 3 എഞ്ചിൻ ഓയിലും അനാച്ഛാദനം ചെയ്തു.
ഡിപ്ലോമാറ്റ് റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ പരിപാടിയിൽ കാസ്ട്രോൾ മാഗ്നടെക് ജനറൽ 3 എഞ്ചിൻ ഓയിലിന്റെയും പുതിയ പ്രൊഡക്ടുകളുടെ പ്രദർശനവും ഒരുക്കിയിരുന്നു. 400ലധികം ഉപഭോക്താക്കളും പങ്കാളികളും ഓട്ടോമോട്ടീവ് പ്രഫഷണലുകളും പങ്കെടുത്ത ചടങ്ങിൽ, ആധുനിക വാഹനങ്ങൾക്ക് നൂതന പരിഹാരങ്ങൾ നൽകുന്നതിൽ കാസ്ട്രോളിന്റെ പ്രതിബദ്ധത എടുത്തുകാണിച്ചു.
ഓട്ടോമോട്ടീവ് വിപണിയിലെ ഡ്രൈവർമാരുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളെക്കുറിച്ചുള്ള തത്സമയ പ്രദർശനങ്ങൾ, ഉൽപന്ന പ്രദർശനങ്ങൾ, ആകർഷകമായ ചർച്ചകൾ എന്നിവയും നടന്നു. രണ്ട് സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച്, മുതിർന്ന കമ്പനി പ്രതിനിധികൾ കാസ്ട്രോളിന്റെ പൈതൃകത്തെക്കുറിച്ചും ബഹ്റൈനിലുടനീളം ബ്രാൻഡിന്റെ ശക്തമായ സാന്നിധ്യം സ്ഥാപിക്കാൻ സഹായിച്ച അൽകുവൈത്തി ഗ്രൂപ്പിന്റെ ശക്തമായ വിതരണ ശൃംഖലയെക്കുറിച്ചുമുള്ള അനുഭവങ്ങൾ പങ്കിട്ടു. ചടങ്ങിൽ സംസാരിച്ച കമ്പനി പ്രതിനിധികൾ, ഡീലർമാരുടെ തുടർച്ചയായ വിശ്വാസത്തിനും പങ്കാളിത്തത്തിനും നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

