‘സ്പിരിറ്റ് ഓഫ് റമദാൻ’ ഷോപ്പിങ്ങുമായി കാരിഫോർ ബഹ്റൈൻ
text_fieldsമനാമ: റമദാൻ മാസം കൂടുതൽ ആഘോഷമാക്കാൻ കാരിഫോർ ഉപഭോക്താക്കൾക്കായി ‘സ്പിരിറ്റ് ഓഫ് റമദാൻ’ എന്ന പേരിൽ മികച്ച ഓഫറോടുകൂടിയ ഷോപ്പിങ് അനുഭവം നൽകുന്നു. മികച്ച ഭക്ഷണപദാർഥങ്ങൾ, ഗ്രോസറി വസ്തുക്കൾ, വീട്ടുപകരണങ്ങൾ തുടങ്ങി നിരവധി വസ്തുക്കൾ 65 ശതമാനം വരെ വിലക്കിഴിവിൽ ലഭിക്കും. കൂടുതൽ സുതാര്യവും വിലക്കുറവുമുള്ള മികച്ച ഷോപ്പിങ് അനുഭവമാണ് കാരിഫോർ ഒരുക്കിയിരിക്കുന്നത്. ജി.സി.സിയിലെ കാരിഫോർ ഹൈപ്പർമാർക്കറ്റുകളുടെ നടത്തിപ്പ് ചുമതലയുള്ള മാജിദ് അൽ ഫുത്തൈമിന്റെ നേതൃത്വത്തിലാണ് ഈ സീസൺ കൂടുതൽ ആശ്വാസകരമായ ഓഫറുകളുമായി ജനങ്ങൾക്ക് ഒരുക്കിയിരിക്കുന്നത്.
ഇലക്ട്രോണിക്സ്, ഗാർഹിക ഉൽപന്നങ്ങൽക്ക് പുറമെ അവശ്യവസ്തുക്കൾക്കുള്ള വിലക്കിഴിവും ഏവരെയും ആകർഷിക്കുന്നതാണ്. ലാഭത്തേക്കാളുപരി ജനങ്ങൾക്കാവശ്യമായ സാധനങ്ങൾ വിലക്കുറവോടെ നൽകാൻ കാരിഫോർ പ്രതിജ്ഞാബദ്ധരാണ്. കൂടാതെ ആവശ്യമുള്ളവരെ സഹായിക്കുന്നതിനായി കാരിഫോർ അവരുടെ ഹൈപ്പർമാർക്കറ്റുകളിൽ റമദാൻ ചാരിറ്റി ബോക്സുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ ഷോപ്പിങ്ങിനും www.carrefourbahrain.com സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

