Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹൃദ്രോഗവിദഗ്ധരുടെ ...

ഹൃദ്രോഗവിദഗ്ധരുടെ ആഗോളസമ്മേളനം ബഹ്റൈനിൽ

text_fields
bookmark_border
ഹൃദ്രോഗവിദഗ്ധരുടെ  ആഗോളസമ്മേളനം ബഹ്റൈനിൽ
cancel

മ​നാ​മ: ഹൃ​ദ​യാ​രോ​ഗ്യ സം​ബ​ന്ധ​മാ​യ ലോ​ക സ​മ്മേ​ള​ന​ത്തി​ന് ബ​ഹ്റൈ​ൻ വേ​ദി​യാ​കു​ന്നു. ന​വം​ബ​ർ ഒ​ന്നു മു​ത​ൽ നാ​ല് വ​രെ ഗ​ൾ​ഫ് ഹോ​ട്ട​ലി​ലാ​ണ് ലോ​ക​മെ​മ്പാ​ടു​മു​ള്ള ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​രു​ടെ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ ഹെ​ൽ​ത്ത് (എ​സ്‌.​സി.​എ​ച്ച്) പ്ര​സി​ഡ​ന്റ് ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ല്ല ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും സ​മ്മേ​ള​നം.

ബ​ഹ്‌​റൈ​ൻ റോ​യ​ൽ മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്, മു​ഹ​മ്മ​ദ് ബി​ൻ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ സ്പെ​ഷ​ലി​സ്റ്റ് കാ​ർ​ഡി​യാ​ക് സെ​ന്റ​ർ (എം.​കെ.​സി.​സി) എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ യു.​എ​സ് ആ​സ്ഥാ​ന​മാ​യ മ​യോ ക്ലി​നി​ക്കാ​ണ് പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. പ്രേ​ക്ഷ​ക പ്ര​തി​ക​ര​ണ സം​വി​ധാ​ന​ത്തോ​ടെ​യാ​യി​രി​ക്കും പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ക.

വാ​ൽ​വു​ലാ​ർ ഹൃ​ദ്രോ​ഗം, ഏ​ട്രി​യ​ൽ ഫൈ​ബ്രി​ലേ​ഷ​ൻ, ഹൃ​ദ​യ​സ്തം​ഭ​നം, മ​യോ​കാ​ർ​ഡി​യ​ൽ ഡി​സീ​സ്, കൊ​റോ​ണ​റി ആ​ർ​ട്ട​റി ഡി​സീ​സ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ ഗൗ​ര​വാ​വ​ഹ​മാ​യ പ​ഠ​ന​റി​പ്പോ​ർ​ട്ടു​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും. ഹൃ​ദ്രോ​ഗം പ്ര​തി​വ​ർ​ഷം 17.9 ദ​ശ​ല​ക്ഷം ജീ​വ​നു​ക​ൾ ലോ​ക​ത്താ​ക​മാ​നം അ​പ​ഹ​രി​ക്കു​ന്നു എ​ന്നാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. സാം​ക്ര​മി​ക രോ​ഗ​ബാ​ധ മൂ​ലം മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും വ​ലി​യ മ​ര​ണ​സം​ഖ്യ​യാ​ണി​ത്.

ഹൃ​​ദ്രോ​ഗം​മൂ​ലം മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം രാ​ജ്യ​ത്തും വ​ർ​ധി​ച്ചു​വ​രു​ന്ന​തി​നാ​ൽ കാ​ർ​ഡി​യാ​ക് ഗ​വേ​ഷ​ണ​ത്തി​നാ​യി ഒ​രു ദേ​ശീ​യ കേ​ന്ദ്രം സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

അ​ർ​ബു​ദം, ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​വ​സ്ഥ​ക​ൾ, പ്ര​മേ​ഹം എ​ന്നി​വ​ക്കു​പു​റ​മെ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളും മേ​ഖ​ല​യി​ലെ പ്ര​ധാ​ന ആ​രോ​ഗ്യ വി​ഷ​യ​ങ്ങ​ളാ​ണെ​ന്ന് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഹൃ​ദ്രോ​ഗ​മു​ള്ള രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ക, ഇ​ല​ക്‌​ട്രോ കാ​ർ​ഡി​യോ​ഗ്രാം (ഇ.​സി.​ജി) ട്രെ​യ്‌​സി​ങ്ങു​ക​ളു​ടെ വ്യാ​ഖ്യാ​നം, ഗു​രു​ത​ര ഹൃ​ദ്രോ​ഗ​മു​ള്ള​വ​ർ അ​ഭി​മു​ഖീ​ക​രി​ക്കാ​നി​ട​യു​ള്ള പൊ​തു​വാ​യ പ്ര​ശ്‌​ന​ങ്ങ​ൾ തി​രി​ച്ച​റി​യു​ക എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ളും പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

മ​യോ ക്ലി​നി​ക് കോ​ള​ജ് ഓ​ഫ് മെ​ഡി​സി​ൻ ആ​ൻ​ഡ് സ​യ​ൻ​സ് പ്ര​ഫ. നാ​സ​ർ അ​മ്മാ​ഷ്, മ​യോ ക്ലി​നി​ക് കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ജോ​സ​ഫ് മാ​ലൂ​ഫ്, എം.​കെ.​സി.​സി കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഹൈ​തം അ​മീ​ൻ എ​ന്നി​വ​രാ​ണ് കോ​ഴ്‌​സു​ക​ൾ ന​യി​ക്കു​ന്ന​ത്.

സ​മ്മേ​ള​നം സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നു​മാ​യി 17889939 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്കാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainGlobal conferenceCardiologists
News Summary - Cardiologists Global conference in Bahrain
Next Story