Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനിർത്തിയിട്ട കാറി​െൻറ...

നിർത്തിയിട്ട കാറി​െൻറ മൂന്ന്​ ടയറുകൾ മോഷണം​ പോയി

text_fields
bookmark_border
നിർത്തിയിട്ട കാറി​െൻറ മൂന്ന്​ ടയറുകൾ മോഷണം​ പോയി
cancel
camera_alt???????????? ?????? ???????????? ???
മനാമ: നിർത്തിയിട്ട കാറി​​െൻറ മൂന്ന്​ ടയറുകൾ മോഷണം​ പോയി. കഴിഞ്ഞ ദിവസം അൽഹംറ തിയറ്ററിന്​ സമീപമുള്ള ഗ്രൗണ്ടിൽ പാർക്​ ചെയ്​ത ടയോട്ട കൊറോള 2015 മോഡൽ കാറി​​െൻറ ടയറാണ്​ ​േമാഷ്​ടാക്കൾ ഉൗരിയെടുത്തത്​. കാർ കട്ടപ്പുറത്ത്​ കയറ്റിയ നിലയിലാണ്​. ആർട്​ലൈൻ അഡ്വർടൈസിങ്​ ഏജൻസിയിലെ മാനേജർ മോഹൻദാസി​േൻറതാണ്​ കാർ. 
കഴിഞ്ഞ ദിവസം വൈകീട്ട്​ ആറര മണിക്കാണ്​ കാർ നിർത്തിയിട്ടത്​. വ്യാഴാഴ്​ച കാലത്ത്​ ആറുമണിക്ക്​ വന്ന​േപ്പാഴാണ്​ ടയർ ഉൗരിയ നിലയിൽ കാർ കണ്ടത്​. തുടർന്ന്​ ഹൂറ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകി. 
അലോയ്​ വീൽ ഉള്ളതിനാൽ വലിയ നഷ്​ടം വന്നതായി മോഹൻദാസ്​ പറഞ്ഞു. ഇൗ വീൽ ഒന്നിന്​ 185 ദിനാർ വരും. സമീപത്ത്​ സി. സി.ടി.വി കാമറകൾ ഉണ്ട്​. അതി​​െൻറ പരിശോധന പൂർത്തിയാകുന്നതോടെ എന്തെങ്കിലും തുമ്പുണ്ടാകുമെന്ന പ്രതീക്ഷയുള്ളതായി അദ്ദേഹം പറഞ്ഞു. ഇൗ മേഖലയിൽ മുമ്പും സമാന     രീതിയിൽ മോഷണം നടന്നിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car tyreTheft Case
News Summary - Car tyre theft
Next Story