കാര്‍ മോഷണം: മൂന്നുപേര്‍ പിടിയില്‍
text_fieldsമനാമ: കാര്‍ മോഷ്ടിച്ച കേസില്‍ മൂന്നു പേരെ പിടികൂടിയതായി ദക്ഷിണ മേഖല പൊലീസ് ഡയറക്ടറേറ്റ് അറിയിച്ചു. റിഫയിൽ വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാറാണ് 25നും 32നും ഇടയില്‍ പ്രായമുള്ളവർ മോഷ്ടിച്ചത്. ഇവര്‍ മറ്റ് രണ്ടു പേര്‍ക്ക് ഇത് മറിച്ചുവില്‍ക്കുന്നതിനായി കൈമാറുകയും അഡ്വാന്‍സ് തുക കൈപ്പറ്റുകയും ചെയ്തു.
കാര്‍ പാർട്സുകളാക്കി വില്പന നടത്താനാണ് ശ്രമിച്ചത്. ചിലഭാഗങ്ങള്‍ വില്പന നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചയുടന്‍ പൊലീസ് അന്വേഷണം നടത്തി മൂന്നു േപരെ പിടികൂടി.
മോഷണംപോയ വാഹനം വില്പനക്കുള്ള കടയില്‍നിന്ന് കണ്ടെത്തി. നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിെൻറ ഭാഗമായി ഇവരെ റിമാൻഡ് ചെയ്തു.

