തകരാറുള്ള കാർ വിറ്റു; പണം തിരികെ നൽകാൻ കോടതി ഉത്തരവ്
text_fieldsമനാമ: കേടുപാടുള്ള കാർ വിറ്റ സംഭവത്തിൽ അംഗീകൃത ഏജന്റും കാർ സെയിൽസ് സെന്ററും ചേർന്ന് ഉപഭോക്താവിന് 8000 ബഹ്റൈനി ദീനാർ തിരികെ നൽകണമെന്ന് അപ്പീൽ കോടതി ഉത്തരവിട്ടു. നേരത്തേ ഈ കേസ് തള്ളിക്കളഞ്ഞ കീഴ് കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് അപ്പീൽ കോടതിയുടെ നിർണായക ഇടപെടൽ. കാർ വാങ്ങിയ ഉടൻതന്നെ അതിൽ ഗുരുതര പിഴവുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഉപഭോക്താവ് പലതവണ സർവിസ് സെന്ററിനെ സമീപിച്ചിരുന്നു.
എന്നാൽ, തകരാറുകൾ പൂർണമായി പരിഹരിക്കാൻ അവർക്ക് സാധിച്ചില്ല. തുടർന്നാണ് പരാതിക്കാരൻ നിയമസഹായം തേടിയത്. പരാതിക്കാരന്റെ അഭിഭാഷകൻ അബ്ദുർറഹ്മാൻ ഖലീഫ കോടതിയിൽ ഹാജരാക്കിയ വിദഗ്ധസമിതിയുടെ റിപ്പോർട്ട് കേസിൽ നിർണായകമായി. വാഹനം ഉപയോഗയോഗ്യമായ അവസ്ഥയിലല്ല ഉപഭോക്താവിന് കൈമാറിയതെന്നും നിർമാണ വേളയിലുണ്ടായ പിഴവുകൾ പരിഹരിക്കപ്പെട്ടില്ലെന്നും കോടതി കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

