മനാമയിൽ കാറുടമകൾ നിരാശയിൽ; നിർത്തിയിടുന്ന വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുന്നത് പതിവ്
text_fieldsമനാമ: മനാമയിലെ ഹൂറയിലെയും റാസ് റുമാനിലെയും ജനവാസ കേന്ദ്രങ്ങളിൽ നിർത്തിയിടുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് പതിവായെന്ന് പ്രദേശ വാസികൾ. ഔദ്യോഗിക പാർക്കിങ് ഇല്ലാത്തതിനാൽ തുറസായ സ്ഥലങ്ങളിലോ ഇടുങ്ങിയ തെരുവുകളിലോ റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ അരികിലോ വാഹനങ്ങൾ പാർക്ക് ചെയ്യൻ പ്രദേശവാസികൾ പലരും നിർബന്ധിതരാകുന്നു.
ഇത്തരം സ്ഥലങ്ങളിൽ അശ്രദ്ധമായി വാഹനങ്ങൾ ഓടിച്ചുവരുന്നവർ അപകടങ്ങളുണ്ടാക്കി രക്ഷപ്പെടുന്നു. നിർത്തിയിട്ട വാഹനങ്ങളുമായി ഉരസുകയും കണ്ണാടി പോലുള്ളവ പൊട്ടുകയും പുറം ഭാഗത്ത് കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്. ഇതൊരു ദൈനംദിന ശല്യമായി മാറിയിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.
രാവിലെ ഉണരുമ്പോൾ കാണുന്നത് തകർന്ന കണ്ണാടികളും പൊട്ടിയ ഡോറുകളും പോറൽ വീണ ബമ്പറുകളുമൊക്കെയാണെന്നും അവർ പറയുന്നു. നിരീക്ഷണ കാമറകളോ ദൃക്സാക്ഷികളോ ഇല്ലാത്തതിനാൽ ഇരകൾക്ക് ഇൻഷുറൻസ് ക്ലെയിമുകൾ ഫലപ്രദമായി ഫയൽ ചെയ്യാനാവുന്നില്ല. ഇൻഷുറൻസ് കമ്പനികൾക്ക് സാധാരണയായി കുറ്റവാളികളുടെ തെളിവോ തിരിച്ചറിയൽ രേഖയോ ആവശ്യമാണ്. അതില്ലാത്ത ക്ലെയിമുകൾ പലപ്പോഴും നിരസിക്കപ്പെടുകയാണ്.
തൽഫലമായി അറ്റകുറ്റപ്പണിയുടെ ചെലവുകൾ സ്വയം വഹിക്കേണ്ട അവസ്ഥയാണെന്നും നാട്ടുകാർ പറയുന്നു. കൂടുതൽ പ്രശ്നമുള്ളിടത്ത് നിരീക്ഷണം വർധിപ്പിക്കുക, പാർക്കിങ് നിയന്ത്രണങ്ങൾ കർശനമാക്കുക, പാർക്കിങ് സ്ഥലങ്ങൾ കണ്ടെത്തുക എന്നിവയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് പ്രദേശവാസികൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്തരം അശ്രദ്ധയോടെ വാഹനമോടിക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

