Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഹനാപകടം; മൂന്നു യുവാക്കൾ മരിച്ചു
text_fieldsbookmark_border
മനാമ: കഴിഞ്ഞ ദിവസം സനാബിസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം. നാലു യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രെയിലറിൽ ഇടിച്ചായിരുന്നു അപകടം. അമിതവേഗത്തിലായിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. വാഹനമോടിച്ചിരുന്ന യുവാവ് സംഭവസ്ഥലത്തും മറ്റ് രണ്ടു യുവാക്കൾ ആശുപത്രിയിലുമാണ് മരിച്ചത്. 17കാരനായ നാലാമൻ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. 18ഉം 19ഉം വയസ്സുള്ളവരാണ് മരിച്ചത്.
Next Story

