Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈനിൽ സിത്രക്ക്...

ബഹ്റൈനിൽ സിത്രക്ക് സമീപം വാഹനാപകടം; മൂന്നു പേർ മരിച്ചു

text_fields
bookmark_border
ബഹ്റൈനിൽ സിത്രക്ക് സമീപം വാഹനാപകടം; മൂന്നു പേർ മരിച്ചു
cancel

മനാമ: സിത്രക്ക് സമീപം ശൈഖ് ജാബർ അൽ സബാഹ് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു. ശനിയാഴ്ച പുലർച്ചെയാണ് അപകടം.

രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സിത്ര കോസ്‌വേയിലേക്ക് പോവുകയായിരുന്ന വാഹനങ്ങളിലൊന്നിന്റെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് എതിർ പാതയിലേക്ക് മറിയുകയും മറുവശത്ത് നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മരിച്ചവരെല്ലാം സ്വദേശികളാണെന്നും യുവാക്കളാണെന്നും പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ആംബുലൻസും ട്രാഫിക് പൊലീസും സിവിൽ ഡിഫൻസും സ്ഥലത്തെത്തി. അധികൃതർ സംഭവസ്ഥലത്ത് നടപടിക്രമങ്ങൾ നടത്തി വരികയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain accident death
News Summary - Car accident near Sitra in Bahrain; Three people died
Next Story