പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിൽ കാർ മറിഞ്ഞ് റഷ്യൻ യുവതി മരിച്ചു

19:29 PM
29/01/2019

മനാമ: േറാഡ് മുറിച്ച് കടന്ന പൂച്ചയെ രക്ഷിക്കാൻ കാർ വെട്ടിച്ച് മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായി ബഹ്റൈനിൽ റഷ്യൻ യുവതി മരിച്ചു. മനാമക്ക് അടുത്തുള്ള അൽ ഫത്തഹ് ഹൈവേയിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. 

തലകീഴായി മറിഞ്ഞ കാറിൽ നിന്ന് യുവതിയെ ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്ത്രീക്ക് 26 വയസുണ്ട്. സംഭവം പൊലീസ് ട്വിറ്ററിലൂടെ പുറത്തുവിെട്ടങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
 

Loading...
COMMENTS