Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightക്യാപ്റ്റൻസ് മീറ്റിങ്...

ക്യാപ്റ്റൻസ് മീറ്റിങ് സംഘടിപ്പിച്ചു

text_fields
bookmark_border
news
cancel
camera_alt

കെ.പി.എഫ് ഫുട്ബാൾ ടൂർണമെന്റിന്റെ ഭാഗമായി നടന്ന ക്യാപ്റ്റൻസ് മീറ്റിംഗിൽനിന്ന്

മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) ജൂൺ 18,19 തീയതികളിൽ ഐ മാക് ബി.എം.സിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഒളിമ്പ്യൻ അബ്ദുൾ റഹ്മാൻ എവർ റോളിംഗ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന്റെ ഭാഗമായി ക്യാപ്റ്റൻസ് മീറ്റിങ് ബി.എം.സി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. എട്ട് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി നടന്ന യോഗത്തിൽ വിവിധ ടീമുകളുടെ ക്യാപ്റ്റൻമാരും ഭാരവാഹികളും പങ്കെടുത്തു.

കെ.പി.എഫ് ജനറൽ സെക്രട്ടറി അരുൺ പ്രകാശ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് സുധീർ തിരുനിലത്ത് അധ്യക്ഷ വഹിച്ചു. സുജിത് സോമൻ ട്രഷറർ, ബിഡുലേഷ് പറമ്പത്ത് സ്പോർട്സ് വിങ് ജോയിന്റ് കൺവീനർ എന്നിവർ ആശംസകൾ അർപ്പിച്ചു. ടീം കോർഡിനേറ്റർ ജെറി ടൂർണമെന്റുമായി ബന്ധപ്പെട്ട മത്സര ക്രമീകരണങ്ങൾ, നിയമങ്ങൾ, മറ്റ് സാങ്കേതിക കാര്യങ്ങൾ എന്നിവ വിശദീകരിച്ചു.

വിവിധ എക്സിക്യൂട്ടീവ് മെമ്പർമാരും യോഗത്തിൽ സന്നിഹിതരായിരുന്നു. കായിക സൗഹൃദവും കൂട്ടായ്മയും വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവാസി മലയാളികളുടെ സജീവ പങ്കാളിത്തത്തോടെ പരിപാടി ശ്രദ്ധേയമാക്കാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്നും സംഘാടകർ അറിയിച്ചു. കെ.പി.എഫ് സ്പോർട്സ് വിങ് ജോയിന്റ് കൺവീനർ അശ്വതി മിഥുൻ നന്ദി രേഖപ്പെടുത്തി. സിഞ്ച് അൽ അഹ്ലി സ്റ്റേഡിയമാണ് വേദി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamameetingorganized
News Summary - Captains' meeting organized
Next Story