കാപിറ്റൽ സ്കൂൾ പുതിയ കെട്ടിടം വിദ്യാഭ്യാസമന്ത്രി ഉദ്ഘാടനം ചെയ്തു
text_fieldsകാപിറ്റൽ സ്കൂളിന്റെ പുതിയ കെട്ടിടം വിദ്യാഭ്യാസമന്ത്രി
ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ ഉദ്ഘാടനം ചെയ്യുന്നു
മനാമ: കാപിറ്റൽ സ്കൂളിന്റെ പുതിയ കെട്ടിടം വിദ്യാഭ്യാസമന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ ഉദ്ഘാടനം ചെയ്തു. ബുഖുവയിൽ പണി പൂർത്തിയായ കെട്ടിടത്തിൽ 1200 കുട്ടികൾക്ക് പഠനം നടത്താൻ സാധിക്കും. സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സംരംഭങ്ങൾക്കും സ്ഥാപനങ്ങൾക്കും പ്രോത്സാഹനം നൽകുമെന്ന് മന്ത്രി തന്റെ ഉദ്ഘാടന പ്രഭാഷണത്തിൽ വ്യക്തമാക്കി.
രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ പുരോഗതി സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കുകൂടി അവകാശപ്പെട്ടതാണ്. സ്കൂൾ ചെയർമാൻ ആദിൽ ആൽ സഫർ, പ്രമുഖർ, ക്ഷണിക്കപ്പെട്ടവർ, രക്ഷിതാക്കൾ, വിദ്യാർഥികൾ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

