Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകാ​പി​റ്റ​ല്‍...

കാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​റേ​റ്റി​െൻറ ചാ​രി​റ്റി പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മി​ക​വു​റ്റ​ത് –ഫ്ര​ൻ​ഡ്​​സ്​ അ​സോ​സി​യേ​ഷ​ന്‍

text_fields
bookmark_border
കാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​റേ​റ്റി​െൻറ ചാ​രി​റ്റി പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മി​ക​വു​റ്റ​ത് –ഫ്ര​ൻ​ഡ്​​സ്​ അ​സോ​സി​യേ​ഷ​ന്‍
cancel
camera_alt????????????? ???????????????? ???????????????? ??????????? ??????? ??????????????????? ?????????????? ????? ???????? ???????? ????????????????????? ????????????? ?????? ?????? ????????????????????? ????? ??.???. ???????? ??????????? ???????????????????

മ​നാ​മ: കോ​വി​ഡ്-19​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​റേ​റ്റ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ന്ത്വ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്ന് ഫ്ര​ൻ​ഡ്​​സ്​ സോ​ഷ്യ​ല്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ൻ​റ്​ ജ​മാ​ല്‍ ഇ​രി​ങ്ങ​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ്വ​ദേ​ശി, വി​ദേ​ശി വേ​ര്‍തി​രി​വി​ല്ലാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ര്‍ക്ക് സ​ഹാ​യം ന​ല്‍കാ​നു​ള്ള സ​ന്ന​ദ്ധ​ത മാ​തൃ​ക​പ​ര​മാ​ണെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സാ​ന്ത്വ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​റേ​റ്റ് സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​റി​ല്‍ പ​ങ്കെ​ടു​ത്തു​കൊ​ണ്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​വാ​സി ഇ​ന്ത്യ​ന്‍ സ​മൂ​ഹം നേ​രി​ടു​ന്ന പ്ര​ശ്​​ന​ങ്ങ​ള്‍ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​രാ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ഫീ​നാ ഖൈ​ര്‍ പ​ദ്ധ​തി ന​ട​ത്തി​പ്പി​ല്‍ ഫ്ര​ൻ​ഡ്​​സ്​ അ​സോ​സി​യേ​ഷ​നെ പ​ങ്കാ​ളി​യാ​ക്കി​യ​തെ​ന്ന്​ ക​രു​തു​ന്ന​താ​യി അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. പ​രി​പാ​ടി​യു​ടെ നാ​ലാം​ഘ​ട്ട ഭ​ക്ഷ​ണ​കി​റ്റു​ക​ള്‍ കാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​റേ​റ്റ് സ്ട്രാ​റ്റ​ജി​ക് പ്ലാ​നി​ങ്​ ആ​ൻ​ഡ്​ പ്രോ​ജ​ക്​​ട്​​സ്​ മാ​നേ​ജ്മ​െൻറ്​ ഹെ​ഡ് യൂ​സു​ഫ് യാ​ഖൂ​ബ് ലോ​റി​യി​ല്‍നി​ന്നും ഫ്ര​ൻ​ഡ്​​സ്​ മ​നാ​മ ഏ​രി​യ എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗം കെ.​പി. സ​മീ​ര്‍ ഏ​റ്റു​വാ​ങ്ങി. ഫ​സ്​​റ്റ്​ ല​ഫ്റ്റ​ന​ൻ​റ്​ ഫ​ഹ​ദ് അ​ല്‍ അ​ല​വി, ഫ്ര​ൻ​ഡ്​​സ്​ എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗം അ​ബ്​​ദു​ല്‍ ഹ​ഖ് എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:charitygulf newscapital governorateBahrain News
News Summary - capital governorate-charity-bahrain news-gulf news
Next Story