കാപിറ്റൽ ഗവർണറേറ്റ് സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ പുതിയ പതിപ്പിറക്കി
text_fieldsമനാമ: കാപിറ്റൽ ഗവർണറേറ്റ് നേരത്തേ ആരംഭിച്ച 'My Capital' എന്ന പേരിലുള്ള മൊബൈൽ ആപ്ലിക്കേഷെൻറ പരിഷ്കരിച്ച പതിപ്പിറക്കി. കാപിറ്റൽ ഗവർണർ ശൈഖ് ഹിഷാം ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫ ആപ്ലിക്കേഷെൻറ മൂന്നാമത് പരിഷ്കരിച്ച പതിപ്പ് പ്രകാശനം ചെയ്തു. അദ്ലിയയിലെ 'ദീവാൻ ഹോപ് ' സമുച്ചയത്തിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി ഗവർണർ ഹസൻ അബ്ദുല്ല അൽ മദനി, യു.എൻ റെസിഡൻറ് കോഒാഡിനേറ്റർ ഹുസൈൻ ജനാഹി തുടങ്ങിയവർ സന്നിഹിതരായിരുന്നു. സ്മാർട്ട് ടെക്നോളജി ഉപയോഗപ്പെടുത്തി ജനങ്ങളുമായി ബന്ധം ശക്തിപ്പെടുത്താനും സേവനങ്ങൾ വേഗത്തിൽ നൽകാനും ഇതുവഴി സാധിക്കുമെന്ന് ഡെപ്യൂട്ടി ഗവർണർ വ്യക്തമാക്കി. പരിഷ്കരിച്ച ആപ്ലിക്കേഷനിൽ കൂടുതൽ സേവനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

