കനോലി നിലമ്പൂർ കൂട്ടായ്മ വിഷു, ഈസ്റ്റർ, ഈദ് ആഘോഷം
text_fieldsകനോലി നിലമ്പൂർ കൂട്ടായ്മ സംഘടിപ്പിച്ച വിഷു, ഈസ്റ്റർ, ഈദ് ആഘോഷം
മനാമ: കനോലി കൂട്ടായ്മയുടെ വിഷു, ഈസ്റ്റർ, ഈദ് പ്രോഗ്രാമായ ലൂമിയർ-2022 അരങ്ങേറി. പ്രസിഡന്റ് എ.പി. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ സി.ഇ.ഒ ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. അംഗങ്ങൾക്കുള്ള മെംബർഷിപ് കാർഡ് ചടങ്ങിൽ വിതരണം ചെയ്തു.
സാമൂഹിക സേവന, ബിസിനസ് രംഗത്തെ മികവിന് കെ.പി. അലവിയെയും കൂട്ടായ്മയിലെ മുതിർന്ന പൗരന്മാരായ പ്രേമരാജൻ കണ്ടത്തിൽ, കെ.എം. ജോൺസൺ, എ.കെ. ബാലകൃഷ്ണൻ എന്നിവരെയും കോവിഡ് കാലത്തെ സ്തുത്യർഹ സേവനത്തിന് നിലമ്പൂർ സ്വദേശികളായ 13 നഴ്സുമാരെയും ആദരിച്ചു. കൂട്ടായ്മയിലെയും ബഹ്റൈനിലെയും വിവിധ കലാകാരന്മാരുടെയും നേതൃത്വത്തിൽ നൃത്തം, സംഗീതം, മിമിക്സ്, ചെണ്ടമേളം തുടങ്ങിയ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. അരുൺ കൃഷ്ണ, അൻവർ നിലമ്പൂർ എന്നിവർ പ്രോഗ്രാം കൺവീനർമാരായിരുന്നു. ജനറൽ സെക്രട്ടറി മനു തറയ്യത്ത് സ്വാഗതവും ട്രഷറർ തോമസ് വർഗീസ് ചുങ്കത്തിൽ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.