കാൻസർ കെയർ ഗ്രൂപ്പിെൻറ ആരോഗ്യ പരിശോധന ക്യാമ്പിൽ നിരവധി പേർ പെങ്കടുത്തു
text_fieldsമനാമ: കാൻസർ കെയർ ഗ്രൂപ്പിെൻറ നേതൃത്വത്തിലുള്ള ആരോഗ്യ പരിശോധന ക്യാമ്പും ബോധവത്കരണ ക്ലാസുകളും സനദിലെ ന്യൂ ഇന്ത്യൻ സ്കൂളിൽ നടന്നു. കാലത്ത് 7.30 മുതൽ തുടങ്ങിയ പരിപാടിയിൽ വിദ്യാർഥികളും രക്ഷിതാക്കളും ഉൾപ്പെടെ 1000ത്തോളം പേർ പെങ്കടുത്തു.
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി മീര സിസോദിയ മുഖ്യാതിഥിയായിരുന്നു. ഉദ്ഘാടന ചടങ്ങിൽ ഡോ.പി.വി.ചെറിയാൻ, കൺസൾട്ടൻറ് റുമറ്റോളജിസ്റ്റ് ഡോ. സമീർ നുഹൈലി, കിംസ് മെഡിക്കൽ സെൻറർ ചീഫ് മെഡിക്കൽ ഒാഫിസർ ഡോ. ഷെറീഫ് എം. സഹദുല്ല തുടങ്ങിയവർ പെങ്കടുത്തു.കാൻസർ ബോധവത്കരണ ക്ലാസിന് ഡോ. മറിയം ഫിദ നേതൃത്വം നൽകി. വിഷാദരോഗവും ആത്മഹത്യയും സംബന്ധിച്ച ക്ലാസ് ഡോ. ലൈല മാകി അബ്ദുൽ ഹുസൈൻ നയിച്ചു.ഹൃദയാരോഗ്യം സംബന്ധിച്ച് ഹൗറ എസ്. ഖലീൽ ഇബ്രാഹിം, ഹൃദയാഘാതം വന്നാൽ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മുഹമ്മദ് മഹ്ഫൂദ്, സ്ത്രീ രോഗങ്ങൾ സംബന്ധിച്ച് ഡോ.ഗീതിക കൽറ എന്നിവരും സംസാരിച്ചു. ബഹ്റൈൻ കാൻസർ കെയർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന കാൻസർ കെയർ ഗ്രൂപ്പ് സ്കൂളുകളിലും കോളജുകളിലും ക്ലബുകളിലും മറ്റും നടത്തി വരുന്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ന്യൂ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ജാൻ തോമസ്, വി.കെ. സാമുവൽ, ‘നീൽസൺ’ ഒാപറേഷൻ മാനേജർ ഉസാമ അബ്ദീൻ, കെ.ടി.സലീം, സുധീർ തിരുനിലത്ത്, ജോർജ് കെ.മാത്യു, സുരേഷ് കെ.നായർ, ആൻഡ്രൂ തുടങ്ങിയവർ നേതൃത്വം നൽകി.