കാൻസർ ഗ്രൂപ് ആയുർവേദ ദിനാചരണം
text_fieldsമനാമ: ബഹ്റൈൻ ആരോഗ്യമന്ത്രി ഫാഇഖ ബിന്ത് സഈദ് അസ്സാലിഹിെൻറ രക്ഷാധികാരത്തിൽ, കാൻ സർ കെയർ ഗ്രൂപ് ആയുർവേദ ദിനം ആചരിച്ചു.
സൽമാനിയ കിങ് അബ്ദുല്ല മെഡിക്കൽ സെൻററി ലെ അൽ ജവാഹറ സെൻറർ ഫോർ മോളിക്യൂലർ മെഡിസിൻ റാഫിയാ ഗുബാഷ് ഹാളിൽ നടന്ന പരിപാടിയിൽ ബഹ്റൈൻ ആരോഗ്യവകുപ്പ് ഹോസ്പിറ്റൽ അസി. അണ്ടർ സെക്രട്ടറി ഡോ.മുഹമ്മദ് അമിൻ അൽ അവാദി ഉദ്ഘാടനം നിർവഹിച്ചു. കാൻസർ കെയർ ഗ്രൂപ് പ്രഡിഡൻറ് ഡോ.പി.വി. ചെറിയാൻ അധ്യക്ഷത വഹിച്ചു.
ജീവിതത്തിൽ ആയുർവേദം അവിഭാജ്യ ഘടകമാക്കുന്നതിനുള്ള പ്രതിജ്ഞ നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി ആൾട്ടർനേറ്റിവ് മെഡിസിൻ ഹെഡ് നമത്ത് മുബാറക് അൽ സുബൈയി സദസ്സിന് ചൊല്ലിക്കൊടുത്തു. ട്രിഡൻറ് മെഡിക്കൽ സെൻറർ ഡയറക്ടർ ഡോ. നയന രാജ് 2030ലെ ആയുർവേദ കാഴ്ചപ്പാടുകൾ എന്ന വിഷയം അവതരിപ്പിച്ചു. അൽ ജവാഹറ ഡയറക്ടർ ഡോ. മോയിസ് ബഖീറ്റ്, ഫാത്തിമ അൽ മൻസൂരി, കാൻസർ കെയർ ഗ്രൂപ് ജനറൽ സെക്രട്ടറി കെ.ടി. സലിം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
