Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രഞ്ജി അച്ഛന് സ്വീകരണം നൽകി കാൻസർ കെയർ ഗ്രൂപ്

text_fields
bookmark_border
രഞ്ജി അച്ഛന് സ്വീകരണം നൽകി കാൻസർ കെയർ ഗ്രൂപ്
cancel

മനാമ: മാർത്തോമാ ഇടവകയുടെ കൺവൻഷനിൽ പങ്കെടുക്കുവാൻ ബഹ്‌റൈനിൽ എത്തിയ ഗ്രൂപ്പിന്റെ സ്ഥാപക പേട്രൺ റവ. രഞ്ജി വർഗീസ് മല്ലപ്പള്ളി, പത്നി ടെനി കൊച്ചമ്മ എന്നിവർക്ക് സ്വീകരണം നൽകി കാൻസർ കെയർ ഗ്രൂപ്. കെ.സി.എയിൽ ചേർന്ന യോഗത്തിലാണ് സ്വീകരണം നൽകിയത്. ബ്രെസ്റ്റ് കാൻസർ ബോധവൽക്കരണ പരിപാടികളുടെ തയ്യാറെടുപ്പ്, ഈ അടുത്ത ദിവസങ്ങളിൽ കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുവാൻ മുടി ദാനം നൽകിയവർക്കുള്ള ആദരവ്‌ എന്നിവക്കായാണ് പ്രസ്തുത യോഗം ചേർന്നത്.

കാൻസർ കെയർ ഗ്രൂപ് പ്രസിഡന്‍റ് ആയിരുന്ന ഈയിടെ അന്തരിച്ച ഡോ. പി. വി. ചെറിയാൻ, മൺമറഞ്ഞ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം.കെ. ബഷീർ എന്നിവർക്കായി പ്രത്യേക പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഗ്രൂപ്പിന്റെ രൂപീകരണം, വളർച്ച, തുടർ പ്രവർത്തനങ്ങളുടെ പ്രാധാന്യം എന്നിവ രഞ്ജി അച്ഛൻ എടുത്ത് പറഞ്ഞു.

ടെനി കൊച്ചമ്മ, കെ. സി. എ പ്രസിഡണ്ട് ജെയിംസ് ജോൺ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ബ്രസ്റ്റ് കാൻസർ ബോധവൽക്കരണ പ്രവർത്തന പ്ലാനിംഗ് അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി ഷിജിൻ വിശദീകരിച്ചു.

കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുവാൻ മുടി ദാനം നൽകിയവരെ ചടങ്ങിൽ ആദരിച്ചു. ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ബ്രെസ്റ്റ് കാൻസർ ബോധവൽക്കരണ പരിപാടികൾ കാൻസർ കെയർ ഗ്രൂപ്പ് ചീഫ് കോർഡിനേറ്റർ കെ. ടി. സലിം വിശദീകരിച്ചു. കോർഡിനേറ്റർ കോശി സാമുവൽ നന്ദി രേഖപ്പെടുത്തി .

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cancer Care Group honors Renji Achan
Next Story