Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകാ​ൻ​സ​ർ കെ​യ​ർ...

കാ​ൻ​സ​ർ കെ​യ​ർ ഗ്രൂ​പ് ഭാ​ര​വാ​ഹി​ക​ൾ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
കാ​ൻ​സ​ർ കെ​യ​ർ ഗ്രൂ​പ് ഭാ​ര​വാ​ഹി​ക​ൾ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel
camera_alt

കാ​ൻ​സ​ർ കെ​യ​ർ ഗ്രൂ​പ് ഭാ​ര​വാ​ഹി​ക​ൾ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

മ​നാ​മ: ബ​ഹ്‌​റൈ​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ൻ​സ​ർ കെ​യ​ർ ഗ്രൂ​പ് ഭാ​ര​വാ​ഹി​ക​ൾ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബു​മാ​യി ബ​ഹ്‌​റൈ​ൻ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ വെ​ച്ച് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

കാ​ൻ​സ​ർ കെ​യ​ർ ഗ്രൂ​പ് പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വേ​ണ്ടി, പ്ര​ത്യേ​കി​ച്ചും ഇ​ന്ത്യ​ക്കാ​ർ​ക്കാ​യി, ന​ട​ത്തി​വ​രു​ന്ന വി​വി​ധ സേ​വ​ന​ങ്ങ​ളു​ടെ​യും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​വി. ചെ​റി​യാ​ൻ അം​ബാ​സ​ഡ​റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ വി​ശ​ദീ​ക​രി​ച്ചു. ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ഇ​ല്ലാ​ത്ത ഇ​ന്ത്യ​ക്കാ​രാ​യ സാ​ധാ​ര​ണ​ക്കാ​ർ​ക്കാ​യി ചി​കി​ത്സ​ക്കാ​യി പ​ദ്ധ​തി​ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ടി. സ​ലിം മു​ന്നോ​ട്ടു​വെ​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ഇ​ജാ​സ് അ​സ്‌​ലം, കാ​ൻ​സ​ർ കെ​യ​ർ ഗ്രൂ​പ് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​വും ഹോ​സ്പി​റ്റ​ൽ വി​സി​റ്റ് ചു​മ​ത​ല​ക്കാ​ര​നു​മാ​യ ജോ​ർ​ജ് കെ. ​മാ​ത്യു, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ഡോ. ​ഇ​ക്ബാ​ൽ വ​ർ​ധ​വാ​ല, ഡോ. ​മു​ഹ​മ്മ​ദ് ബാ​ട്ടി, വ​ള​ന്‍റി​യ​ർ ക​ൺ​വീ​ന​ർ മാ​ത്യു ജോ​ർ​ജ് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cancer Care GroupIndian Ambassador
News Summary - Cancer Care Group Executives Meet Indian Ambassador
Next Story