Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈനിൽ എം.പിമാരുടെ...

ബഹ്റൈനിൽ എം.പിമാരുടെ അംഗത്വം റദ്ദാക്കൽ; 37 എം.പിമാർ ഒപ്പിട്ട അപേക്ഷക്ക് പാർലമെന്ററി ലെജിസ്ലേറ്റീവ് കമ്മിറ്റിയുടെ അംഗീകാരം

text_fields
bookmark_border
ബഹ്റൈനിൽ എം.പിമാരുടെ അംഗത്വം റദ്ദാക്കൽ; 37 എം.പിമാർ ഒപ്പിട്ട അപേക്ഷക്ക് പാർലമെന്ററി ലെജിസ്ലേറ്റീവ് കമ്മിറ്റിയുടെ അംഗീകാരം
cancel

മനാമ: ബഹ്‌റൈൻ പാർലമെന്റിലെ മൂന്ന് അംഗങ്ങളുടെ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് 37 എം.പിമാർ ഒപ്പിട്ട അപേക്ഷക്ക് പാർലമെന്ററി ലെജിസ്ലേറ്റീവ് ആൻഡ് ലീഗൽ അഫയേഴ്സ് കമ്മിറ്റി ഐകകണ്ഠേന അംഗീകാരം നൽകി. ഒന്നാം ഡെപ്യൂട്ടി സ്പീക്കർ അബ്ദുന്നബി സൽമാൻ, മംദൂഹ് അൽ സാലിഹ്, മഹ്ദി അൽ ശുവൈഖ് എന്നിവർക്കെതിരെയാണ് നടപടി.

രാജ്യത്തിനെതിരായ ഇറാൻ്റെ നീക്കങ്ങളെ അനുകൂലിച്ചവർക്കെതിരെ സർക്കാർ സ്വീകരിച്ച നടപടികളെ വിമർശിച്ചുകൊണ്ട് പ്രസ്താവന നടത്തിയതാണ് ഇവർക്കെതിരെയുള്ള പ്രധാന ആരോപണം. എം.പിമാരുടെ ഈ നിലപാട് ദേശീയ താൽപ്പര്യങ്ങൾക്കും പാർലമെന്ററി സത്യപ്രതിജ്ഞയ്ക്കും വിരുദ്ധമാണെന്ന് അപേക്ഷയിൽ ഒപ്പിട്ടവർ ചൂണ്ടിക്കാട്ടി.

ഇന്ന് നടക്കേണ്ടിയിരുന്ന പാർലമെന്റ് സമ്മേളനം മാറ്റിവെച്ച സാഹചര്യത്തിൽ, ഈ വ്യാഴാഴ്ച ചേരുന്ന പ്രത്യേക സമ്മേളനത്തിൽ സമിതിയുടെ റിപ്പോർട്ട് വോട്ടിനിടും. 40 അംഗങ്ങളുള്ള പാർലമെന്റിൽ 37 പേരും ഈ അപേക്ഷയിൽ ഒപ്പിട്ടിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇവർ നേരത്തെ മാപ്പ് അപേക്ഷ നൽകിയിരുന്നുവെങ്കിലും അത് പരിഗണിക്കാതെ അംഗത്വം റദ്ദാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് പാർലമെന്റിന്റെ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:membershipMPsBahrainCancellation
News Summary - Cancellation of MPs' membership in Bahrain; Parliamentary Legislative Committee approves petition signed by 37 MPs
Next Story