Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightക​നേ​ഡി​യ​ൻ സ​ർ​ക്ക​സ്...

ക​നേ​ഡി​യ​ൻ സ​ർ​ക്ക​സ് ഗ്രൂ​പ് സി​ർ​ക് ഡ്യൂ ​സോ​ലെ ബ​ഹ്റൈ​നി​ലേ​ക്ക്

text_fields
bookmark_border
ക​നേ​ഡി​യ​ൻ സ​ർ​ക്ക​സ് ഗ്രൂ​പ് സി​ർ​ക് ഡ്യൂ ​സോ​ലെ ബ​ഹ്റൈ​നി​ലേ​ക്ക്
cancel
camera_alt

പ്ര​ശ​സ്ത ക​നേ​ഡി​യ​ൻ സ​ർ​ക്ക​സ് ഗ്രൂ​പ് സി​ർ​ക് ഡ്യൂ ​സോ​ലെയുടെ പരിപാടി (ഫയൽചിത്രം)

Listen to this Article

മ​നാ​മ: ലോ​ക​മെ​മ്പാ​ടു​മു​ള്ള ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യ പ്ര​ശ​സ്ത ക​നേ​ഡി​യ​ൻ സ​ർ​ക്ക​സ് ഗ്രൂ​പ്പാ​യ സി​ർ​ക് ഡ്യൂ ​സോ​ലെ ആ​ദ്യ​മാ​യി ബ​ഹ്റൈ​നി​ലെ​ത്തു​ന്നു. ക​മ്പ​നി​യു​ടെ ഏ​റ്റ​വും ജ​ന​പ്രി​യ​മാ​യ ഷോ​ക​ളി​ൽ ഒ​ന്നാ​യ ‘കോ​ർ​ട്ടി​യോ’ ആ​ണ് ബ​ഹ്റൈ​നി​ലെ കാ​ണി​ക​ൾ​ക്കാ​യി ഒ​രു​ങ്ങു​ന്ന​ത്.

ഈ​ദ് അ​ൽ ഫി​ത്ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മി​ഴി​വേ​കാ​ൻ എ​ത്തു​ന്ന ഈ ​പ​രി​പാ​ടി 2026 മാ​ർ​ച്ചി​ലാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്.

സാ​ഖി​റി​ലെ എ​ക്സി​ബി​ഷ​ൻ വേ​ൾ​ഡ് ബ​ഹ്റൈ​നി​ൽ 2026 മാ​ർ​ച്ച് 22 മു​ത​ൽ 28 വ​രെ​യാ​ണ് പ​രി​പാ​ടി.

ബ​ഹ്റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്സി​ബി​ഷ​ൻ അ​തോ​റി​റ്റി​യും ബി​യോ​ൺ അ​ൽ ദാ​ന ആം​ഫി തി​യ​റ്റ​റും സം​യു​ക്ത​മാ​യാ​ണ് സം​ഘാ​ട​നം ന​ട​ത്തു​ന്ന​ത്.

എ​ന്താ​ണ് ‘കോ​ർ​ട്ടി​യോ’?

ഇ​റ്റാ​ലി​യ​ൻ ഭാ​ഷ​യി​ൽ ‘വി​ലാ​പ​യാ​ത്ര’ എ​ന്നാ​ണ് ‘കോ​ർ​ട്ടി​യോ’ എ​ന്ന വാ​ക്കി​ന്റെ അ​ർ​ഥം. എ​ന്നാ​ൽ പേ​രു​പോ​ലെ ഇ​ത് ദുഃ​ഖ​ക​ര​മാ​യ ഒ​ന്ന​ല്ല. ഒ​രു ക്ലൗ​ൺ ത​ന്റെ ശ​വ​സം​സ്കാ​രം ഒ​രു ഉ​ത്സ​വ​മാ​യി സ​ങ്ക​ൽ​പി​ക്കു​ന്ന​താ​ണ് ഇ​തി​ന്റെ പ്ര​മേ​യം. സാ​ഹ​സി​ക​മാ​യ അ​ക്രോ​ബാ​റ്റി​ക്സ്, ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന ദൃ​ശ്യ​വി​സ്മ​യ​ങ്ങ​ൾ, ഹൃ​ദ്യ​മാ​യ സം​ഗീ​തം എ​ന്നി​വ കോ​ർ​ട്ടി​യോ​യെ വി​സ്മ​യ​ക​ര​മാ​ക്കു​ന്നു. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ആ​സ്വ​ദി​ക്കാ​വു​ന്ന ഈ ​ഷോ, സ്വ​പ്ന​വും യാ​ഥാ​ർ​ഥ്യ​വും ത​മ്മി​ലു​ള്ള അ​തി​ർ​വ​ര​മ്പു​ക​ൾ മാ​യ്ക്കു​ന്ന ഒ​രു അ​നു​ഭ​വ​മാ​യി​രി​ക്കും.

1984ൽ ​കാ​ന​ഡ​യി​ൽ തു​ട​ക്കം കു​റി​ച്ച ഈ ​ക​ലാ​സം​ഘം ഇ​ന്ന് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ലൈ​വ് എ​ന്റ​ർ​ടൈ​ൻ​മെ​ന്റ് ഗ്രൂ​പ്പാ​ണ്. ഇ​തു​വ​രെ 86 രാ​ജ്യ​ങ്ങ​ളി​ലാ​യി 40 കോ​ടി​യി​ല​ധി​കം ആ​ളു​ക​ൾ ഇ​വ​രു​ടെ പ്ര​ക​ട​ന​ങ്ങ​ൾ ക​ണ്ടി​ട്ടു​ണ്ട്. 80ഓ​ളം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 1,200ഓ​ളം വി​ദ​ഗ്ധ ക​ലാ​കാ​ര​ന്മാ​രാ​ണ് ഈ ​സം​ഘ​ത്തി​ന്റെ ക​രു​ത്ത്. ടി​ക്ക​റ്റു​ക​ളെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി @calendar.bh എ​ന്ന സോ​ഷ്യ​ൽ മീ​ഡി​യ പേ​ജ് സ​ന്ദ​ർ​ശി​ക്കാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Canadian circus group Cirque du Soleil to visit Bahrain
Next Story