കാംബ്രിജ് ഐ.ജി.സി.എസ്.ഇ പരീക്ഷ; അൽ നൂറിന് മികച്ച വിജയം
text_fieldsമർയം മഹ്മൂദ് , ഫാത്തിമ മജീദ് സഈദ്, യുസ്റ അഷ്റഫ് അൽസഈദ്, ഹബീബ ലോത്ഫിഇബ്രാഹിം, അബ്ദുറഹ്മാൻ കരാമ, ജന മുഹമ്മദ് റമദാൻ,.ജൂഡി മുഹമ്മദ് മുഹമ്മദ് ,ബിയാട്രിസ് കാർലോസ് , മൈമുന അഹ്മദ്,സഈദ് എസ്സാം ഉദ്ദിൻ,യൂസഫ് സർഫ്രാസ് അഹ്മദ്,ലൈല യാസർ സഈദ് അഫീഫി
മനാമ: കാംബ്രിജ് ഐ.ജി.സി.എസ്.ഇ പരീക്ഷയിൽ അൽ നൂർ ഇന്റർനാഷനൽ സ്കൂളിന് മികച്ച വിജയം. 56 ശതമാനം വിദ്യാർഥികൾ എ സ്റ്റാർ, എ, ബി ഗ്രേഡുകൾ കരസ്ഥമാക്കി. രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ സ്കൂളിന്റെ മികവ് ഉയർത്തിപ്പിടിക്കുന്ന നേട്ടമാണ് വിദ്യാർഥികൾ കൈവരിച്ചത്.
നൈമ ഷാഹിദ് , സനാ ഹുസൈൻ ഭട്ട്, സഈദ് ഒമർ സാക്കിർ,
മർവ സ്വെയ്ദ്,മോഹിബ് ഉല്ലാ ഖാൻ, സൈനബ് അബ്ദുല്ല അഹ്മദ്,ഫാരിസ് മുഹമ്മദ്, അലീസ ഹഫീസ്, ഇഫ്രാ അമീർ, ഷംലി മുഹമ്മദ് ജൗസി,ഗൈത് നസീർ മുആദ്, നിഷാദ് റഹ്മാൻ
മിക്ക വിഷയങ്ങളിലും സ്കൂളിന്റെ വിജയം ലോക ശരാശരിയിലും ഉയർന്നതാണ്. 29 വിദ്യാർഥികൾ 100 ശതമാനം വിജയം സ്വന്തമാക്കി. മൂന്ന് വിദ്യാർഥികൾ 7 എ സ്റ്റാർ ഗ്രേഡും നേടി. ലോക നിലവാരത്തിലുള്ള റിസൾട്ട് സ്കൂളിന് ലഭിച്ചതിൽ അങ്ങേയറ്റം സന്തോഷിക്കുന്നുവെന്ന് സ്കൂൾ ചെയർമാൻ അലി ഹസൻ പറഞ്ഞു. സ്കൂളിന്റെ പുരോഗതിക്കായും ലക്ഷ്യം കൈവരിക്കുന്നതിനും എല്ലാവരും ഒത്തുചേർന്ന് നടത്തിയ പരിശ്രമങ്ങളുടെ ഫലമാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹന്നാൻ ചെൽസിയ ഫ്ലോർസ്, വൊസാദ കെവീൻ ജയവീര ,മുഹമ്മദ് ഹാഷിർ, റുഖിയ കൈദ്സോഹർ ഷഫീഖ്, സൈനബ് കദം അഹ്മദ്
കഠിനാധ്വാനത്തിലൂടെ മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ് അഭിനന്ദിച്ചു. ഭാവിയിലും മികച്ച നേട്ടം തുടരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ അമീൻ മുഹമ്മദ് ഹുലൈവയും വിദ്യാർഥികളെ അഭിനന്ദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.