Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേംബ്രിജ്...

കേംബ്രിജ് ഐ.ജി.സി.എസ്.ഇ; ഒന്നാമതെത്തി അൽ നൂറിലെ രണ്ട് വിദ്യാർഥികൾ

text_fields
bookmark_border
കേംബ്രിജ് ഐ.ജി.സി.എസ്.ഇ; ഒന്നാമതെത്തി അൽ നൂറിലെ രണ്ട് വിദ്യാർഥികൾ
cancel
camera_alt

മ​റി​യം മ​ഹ്മൂ​ദ് ഫൗ​ദ് അ​ഹ​മ്മ​ദ് മ​ൻ​സൂ​ർ,അ​ല അ​ഷ്‌​റ​ഫ് ഹെ​ൽ​മി മു​ഹ​മ്മ​ദ് അ​ബ്ദു​ൽ​വ​ഹാ​ബ്

മ​നാ​മ: കേം​ബ്രി​ജ് സി​ല​ബ​സി​​ൽ ലോ​ക​വ്യാ​പ​ക​മാ​യി ന​ട​ന്ന പ​രീ​ക്ഷ​ക​ളി​ൽ അ​ൽ നൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ലെ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ ഒ​ന്നാ​മ​തെ​ത്തി അ​പൂ​ർ​വ​നേ​ട്ട​ത്തി​ന് ഉ​ട​മ​ക​ളാ​യി. കേം​ബ്രി​ജ് ഐ.​ജി.​സി.​എ​സ്.​ഇ അ​റ​ബി​ക്കി​ലും ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ടെ​ക്നോ​ള​ജി​യി​ലും അ​ൽ നൂ​റി​ൽ​നി​ന്നു​ള്ള മ​റി​യം മ​ഹ്മൂ​ദ് ഫൗ​ദ് അ​ഹ​മ്മ​ദ് മ​ൻ​സൂ​ർ ഒ​ന്നാ​മ​തെ​ത്തി. അ​ല അ​ഷ്‌​റ​ഫ് ഹെ​ൽ​മി മു​ഹ​മ്മ​ദ് അ​ബ്ദു​ൽ​വ​ഹാ​ബ് കേം​ബ്രി​ജ് എ.​എ​സ് ലെ​വ​ൽ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ​യി​ലാ​ണ് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്.

മ​റി​യം മ​ഹ്മൂ​ദ് ഫൗ​ദ് അ​ഹ​മ്മ​ദ് മ​ൻ​സൂ​റി​ന് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കു​ന്നു

160 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 10,000ത്തി​ല​ധി​കം സ്‌​കൂ​ളു​ക​ളി​ലെ​യും പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ലെ​യും ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യി​ൽ പ​​​​ങ്കെ​ടു​ത്തി​രു​ന്നു. മു​മ്പും അ​ൽ നൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഈ ​നേ​ട്ടം കൈ​വ​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ ഒ​ന്നാ​മ​തെ​ത്തു​ന്ന​തും ഒ​രു വി​ദ്യാ​ർ​ഥി ര​ണ്ട് വി​ഷ​യ​ങ്ങ​ളി​ൽ ഒ​ന്നാ​മ​തെ​ത്തു​ന്ന​തും ആ​ദ്യ​മാ​യാ​ണെ​ന്ന് സ്കൂ​ൾ മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു. ഏ​വ​ർ​ക്കും ആ​ഹ്ലാ​ദ​ദാ​യ​ക​മാ​യ വാ​ർ​ത്ത​യാ​ണി​തെ​ന്ന് സ്കൂ​ൾ ചെ​യ​ർ​മാ​ൻ അ​ലി ഹ​സ്സ​ൻ പ​റ​ഞ്ഞു. സ്കൂ​ളി​ന്റെ യ​ശ​സ്സു​യ​ർ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ ചെ​യ​ർ​മാ​ൻ അ​ഭി​ന​ന്ദി​ച്ചു.

മ​റി​യം മ​ഹ​മൂ​ദ് അ​ൽ നൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ൽ മൂ​ന്ന് എ.​എ​സ് ല​വ​ലു​ക​ൾ​ക്ക് പ​ഠി​ക്കു​ക​യാ​ണ്. അ​ൽ നൂ​റി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ അ​ല അ​ഷ്‌​റ​ഫ് ഇ​പ്പോ​ൾ ഈ​ജി​പ്തി​ലെ ജ​ർ​മ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ യൂ​നി​വേ​ഴ്സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്. സ്കൂ​ൾ മാ​നേ​ജ്​​മെ​ന്റി​നും അ​ധ്യാ​പ​ക​ർ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കും ഇ​രു​വ​രും ന​ന്ദി പ​റ​ഞ്ഞു. ക​ഠി​നാ​ധ്വാ​ന​മാ​ണ് ത​​ങ്ങ​ളെ ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​ൻ സ​ഹാ​യി​ച്ച​തെ​ന്നും ഇ​രു​വ​രും ചൂ​ണ്ടി​ക്കാ​ട്ടി. എം.​ഇ.​എ​ൻ.​എ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ വ​സീം അ​ലി ഹ​ൻ​ബാ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേം​ബ്രി​ജ് പ്ര​തി​നി​ധി​ക​ൾ അ​വാ​ർ​ഡ് ദാ​ന​ച്ച​ട​ങ്ങി​നാ​യി സ്കൂ​ളി​ലെ​ത്തി​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യും ക​ഠി​നാ​ധ്വാ​ന​വു​മാ​ണ് അ​വ​രെ ഈ ​നേ​ട്ട​ത്തി​നു​ട​മ​ക​ളാ​ക്കി​യ​തെ​ന്ന് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൾ അ​മീ​ൻ ഹ​ലേ​വി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al NoorCambridge IGCSE
Next Story