കേംബ്രിജ് അഡ്വാൻസ്ഡ് ലെവൽ: അൽനൂറിന് മികച്ച വിജയം
text_fields1. അലാ അഷ്റഫ് ഹെൽമി, 2. അലസാന്ദ്രേ ജെഷു, 3. തുഷിൻ ബിശ്വാസ്, 4. അഹ്മദ് ബാസം എ. ഹുസൈൻ, 5. മുഹമ്മദ് മൻസൂർ അൻവർ, 6. യൂസഫ് മുഹമ്മദ് ഫാതി ഷറഫ്, 7. റുഖൈയ്യ അലി അസ്ഗർ,8.ലോകുമീഗോഡഗേ റെനാലി, 9. ഹസൻ അക്തർ റാ
ണ, 10. നദ മുഹമ്മദ് ഈദ് അഹ്മദ്, 11. അലി സലാഹ് സാദിഖ്, 12. ഇമാൻ അയാസ്, 13. അൻസ് ഖാസിം, 14. സാറ അഷ്റഫ്, 15.അബ്ദുൽറഹ്മാൻ ഖാലിദ്, 16.നദീവ് തേവ്ജാൻ, 17. സാനിയ ഹഫീസ്. 18.സൽമ അഹ്മദ് മൂസ, 19.ഒമർ മുഹമ്മദ്
20. സറീന കേലാഷ്
മനാമ: കേംബ്രിജ് അഡ്വാൻസ്ഡ് ലെവൽ പരീക്ഷയിൽ അൽനൂർ ഇന്റർനാഷനൽ സ്കൂളിന് മികച്ച വിജയം. മൂന്ന് വിദ്യാർഥികൾ 3എ സ്റ്റാർ, 1എ ഗ്രേഡും നാല് വിദ്യാർഥികൾ 3എ സ്റ്റാർ ഗ്രേഡും 13 വിദ്യാർഥികൾ എ സ്റ്റാർ, എ ഗ്രേഡും 43 വിദ്യാർഥികൾ എ സ്റ്റാറും 59 പേർ എ ഗ്രേഡും 67 പേർ ബി ഗ്രേഡും നേടി. മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെ സ്കൂൾ ചെയർമാൻ അലി ഹസൻ അഭിനന്ദിച്ചു.
വിദ്യാർഥികൾക്ക് പിന്തുണ നൽകി ഹെഡ് ടീച്ചർമാർ, കോഓഡിനേറ്റർമാർ, അധ്യാപകർ എന്നിവരെയും അദ്ദേഹം പ്രശംസിച്ചു. അഭിമാനകരമായ നേട്ടം സ്വന്തമാക്കിയ വിദ്യാർഥികളെ സ്കൂൾ ഡയറക്ടർ മുഹമ്മദ് മഷൂദ്, പ്രിൻസിപ്പൽ അമീൻ മുഹമ്മദ് ഹുലൈവ എന്നിവരും അഭിനന്ദിച്ചു.

