ബഹ്റൈനിൽ തീപിടിത്തമുണ്ടായാൽ 999ൽ വിളിക്കുക
text_fieldsമനാമ: ബഹ്റൈനിൽ തീപിടിത്തമുണ്ടായാൽ 999 എന്ന എമർജൻസി നമ്പറിൽ വിളിക്കാം. തീപിടുത്തം സംബന്ധിച്ച റിപ്പോർട്ടുകളും അനുബന്ധ സേവനങ്ങളും ലഭ്യമാക്കാൻ സംവിധാനം ഏർപ്പെടുത്തി. customercare.gdcd@interior.gov.bh എന്ന വിലാസത്തിൽ ഇ-മെയിൽ അയക്കുകയോ 17641100 എന്ന നമ്പറിൽ വിളിക്കുകയോ ആണ് ഇതിന് വേണ്ടത്.
വിവരം അറിയിക്കാനും അന്വേഷണങ്ങൾക്കും ഓഫിസിൽ നേരിട്ട് എത്തേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു. ചൂടുകാലാവസ്ഥ കാരണം രാജ്യത്ത് വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും തീപിടിച്ച് നിരവധി അപകടങ്ങൾഉ ണ്ടാകുന്നത് സാധാരണയാണ്.
സിവില്‍ ഡിഫന്‍സ് സംഘം അതിവേഗത്തിൽ എത്തി തീ നിയന്ത്രണ വിധേയമാക്കാറുണ്ടെങ്കിലും വിവരം അറിയുന്നതിലെ മിനിറ്റുകളുടെ താമസം അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

