Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ല​ക്​​ട്രി​സി​റ്റി...

ഇ​ല​ക്​​ട്രി​സി​റ്റി ആ​ൻ​ഡ്​ വാ​ട്ട​ർ ഹോ​ൾ​ഡി​ങ്​ ക​മ്പ​നി സ്ഥാ​പി​ക്കാ​ൻ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം

text_fields
bookmark_border
ഇ​ല​ക്​​ട്രി​സി​റ്റി ആ​ൻ​ഡ്​ വാ​ട്ട​ർ ഹോ​ൾ​ഡി​ങ്​ ക​മ്പ​നി സ്ഥാ​പി​ക്കാ​ൻ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം
cancel
camera_alt

ഗു​ദൈ​ബി​യ പാ​ല​സി​ൽ ന​ട​ന്ന കാ​ബി​ന​റ്റ്​ യോ​ഗം

മ​ഴ​ക്കെ​ടു​തി ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഒ​മാ​ന്​ ഐ​ക്യ​ദാ​ർ​ഢ്യ​വും പി​ന്തു​ണ​യും

മ​നാ​മ: ബ​ഹ്​​റൈ​ൻ ഇ​ല​ക്​​ട്രി​സി​റ്റി ആ​ൻ​ഡ് വാ​ട്ട​ർ ഹോ​ൾ​ഡി​ങ്​ ക​മ്പ​നി സ്ഥാ​പി​ക്കാ​നു​ള്ള ക​ര​ടി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. മ​​ഴ​ക്കെ​ടു​തി അ​നു​ഭ​വി​ക്കു​ന്ന ഒ​മാ​ന്​ ഐ​ക്യ​ദാ​ർ​ഢ്യ​വും പി​ന്തു​ണ​യും അ​ർ​പ്പി​ക്കു​ന്ന​താ​യും മ​ന്ത്രി​സ​ഭ​യോ​ഗം വ്യ​ക്ത​മാ​ക്കി.

വെ​ള്ള​​പ്പൊ​ക്ക​ത്തി​ലും ഒ​​ഴു​ക്കി​ലും പെ​ട്ട്​ മ​ര​ണ​പ്പെ​ട്ട​വ​ർ​ക്ക്​ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ക​യും പ​രി​ക്കേ​റ്റ​വ​ർ​ക്ക്​ ​ദ്രു​ത​ശ​മ​നം നേ​രു​ക​യും ചെ​യ്​​തു. ത​ട​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന നി​ര​വ​ധി​പേ​ർ​ക്ക്​ ശി​ക്ഷ​യി​ൽ ഇ​ള​വ്​ ന​ൽ​കി മോ​ച​നം ന​ൽ​കാ​നു​ള്ള രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ ഉ​ത്ത​ര​വ്​ സ്വാ​ഗ​തം ചെ​യ്​​തു. വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക്​ ജ​യി​ലി​ലാ​യി​രു​ന്ന ഇ​വ​രു​ടെ ജീ​വി​ത​ത്തി​ലേ​ക്കും കു​ടും​ബ​ങ്ങ​ളി​​ലേ​ക്കും​ പെ​രു​ന്നാ​ൾ സ​ന്തോ​ഷ​ങ്ങ​ൾ പെ​യ്​​തി​റ​ങ്ങാ​ൻ ഉ​ത്ത​ര​വ്​ നി​മി​ത്ത​മാ​യ​താ​യി വി​ല​യി​രു​ത്തി. ഹ​മ​ദ്​ രാ​ജാ​വ്​ അ​ധി​കാ​ര​​മേ​റ്റ​തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​വേ​ള​യി​ലാ​ണ്​ രാ​ജ​കാ​രു​ണ്യം കൂ​ടു​ത​ൽ പേ​ർ​ക്ക്​ പ്ര​യോ​ജ​ന​മാ​യ​തെ​ന്നും വി​ല​യി​രു​ത്തി. ഇ​വ​രെ​ തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്ക്​ ന​ൽ​കു​ന്ന സ​ഹാ​യ​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന്​ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കും തൊ​ഴി​ൽ മ​ന്ത്രി​ക്കും നി​ർ​ദേ​ശം ന​ൽ​കി. മേ​ഖ​ല​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും ന​യ​ത​ന്ത്ര വ​ഴി​ക​ളു​പ​യോ​ഗി​ച്ച്​ സ​മാ​ധാ​നം സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ണ്ടാ​ക​ണ​മെ​ന്ന്​ ഓ​ർ​മ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു. യു.​എ​ൻ ക​രാ​റു​ക​ളും അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ളും പാ​ലി​ക്കാ​നും എ​ല്ലാ രാ​ഷ്​​ട്ര​ങ്ങ​ളും സ​ന്ന​ദ്ധ​മാ​ക​ണ​മെ​ന്നും മ​ന്ത്രി​സ​ഭ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, തീ​വ്ര​വാ​ദ ഫ​ണ്ടി​ങ്​ എ​ന്നീ മേ​ഖ​ല​ക​ളി​ലാ​വ​ശ്യ​മാ​യ ഭാ​വി ന​ട​പ​ടി​ക​ളെ സം​ബ​ന്ധി​ച്ച്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ മൊ​മ്മോ​റാ​ണ്ടം അം​ഗീ​ക​രി​ക്കാ​നും നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ന​ട​പ്പാ​ക്കാ​നും കാ​ബി​ന​റ്റ്​ അ​നു​മ​തി ന​ൽ​കി. നാ​ഷ​ന​ൽ ക​മ്മി​റ്റി ഫോ​ർ ചൈ​ൽ​ഡ്​​ഹു​ഡ്​ പു​നഃ​സം​ഘ​ടി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന്‍റെ ആ​ർ​ട്ടി​ക്കി​ൾ ഒ​ന്ന്​ ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ത്തി​നും അം​ഗീ​കാ​ര​മാ​യി. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഗു​ദൈ​ബി​യ പാ​ല​സി​ലാ​യി​രു​ന്നു കാ​ബി​ന​റ്റ്​ യോ​ഗം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cabinet meetingBahrain
News Summary - Cabinet to set up Electricity and Water Holding Company consent
Next Story