തദ്ദേശീയ കമ്പനികള്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ തീരുമാനം
text_fieldsമനാമ: തദ്ദേശീയ കമ്പനികള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളില്‍ പരിഗണന നൽകാനും പങ്കാളികളാക്കാനും മന്ത്രിസഭാ യോഗം ത ീരുമാനിച്ചു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസില്‍ ചേര്‍ന് നമന്ത്രിസഭ യോഗത്തിലാണ് സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിന് കമ്പനികളെ തെരഞ്ഞെടുക്കുമ്പോള്‍ തദ്ദേശ ീയ കമ്പനികള്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ നിര്‍ദേശിച്ചത്. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചക്ക് ഇത്തരം നീക്കം അനിവാര്യമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇതുമായി ബന്ധപ്പെട്ട നിയമ പരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ അമേരിക്കാന്‍ സന്ദര്‍ശനം വിജയകരമായിരുന്നുവെന്ന് മന്ത്രിസഭ വിലയിരുത്തി. യു.എസ് പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയും ചര്‍ച്ചയും ആശാവഹമാണ്. ഉന്നത നേതാക്കളും മന്ത്രിമാരുമായും അദ്ദേഹം ചര്‍ച്ച നടത്തുകയും വിവിധ കരാറുകളില്‍ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്.
അമേരിക്കയുമായി ബന്ധം ശക്തിപ്പെടാനും സാമ്പത്തിക രംഗത്ത് പുരോഗതി കൈവരിക്കാനും കരാറുകള്‍ ഗുണകരമാകുമെന്ന പ്രതീക്ഷയും കാബിനറ്റ് പങ്കു വെച്ചു. ദേശീയ ദിനമാഘോഷിക്കുന്ന സൗദി അറേബ്യക്കും അവിടുത്തെ ജനങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും മന്ത്രിസഭ ആശംസകള്‍ നേര്‍ന്നു. വിവിധ രംഗങ്ങളില്‍ വളര്‍ച്ചയും പുരോഗതിയും നേടിയ മേഖലയിലെ കരുത്തുറ്റ രാഷ്ട്രമായി സൗദി മാറിയിരിക്കുന്നുവെന്ന് വിലയിരുത്തി. കൂടുതല്‍ പുരോഗതിയും വളര്‍ച്ചയും നേടി മുന്നോട്ട് കുതിക്കാന്‍ സൗദിക്ക് സാധ്യമാകട്ടെയെന്നും ആശംസിച്ചു. ചെമ്മീന്‍ പിടിക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് കാബിനറ്റ് നിര്‍ദേശിച്ചു.
പ്രത്യേക വല കൊണ്ടുള്ള ചെമ്മീന്‍ പിടുത്തത്തിന് നിരോധമേര്‍പ്പെടുത്തിയിരുന്നു. ജനങ്ങളുടെ സൗകര്യം പരിഗണിച്ച് ഹമദ് ടൗണ്‍ ഹെൽത്ത് സെൻറര്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുന്നതിന് കാബിനറ്റ് അംഗീകാരം നല്‍കി. ഇതിനുള്ള സാമ്പത്തികച്ചെലവ് കണക്കാക്കുന്നതിന് ധന കാര്യ മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തി. വികലാംഗര്‍ക്ക് വേണ്ടി നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് സഹായം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം കാബിനറ്റ് ചര്‍ച്ച ചെയ്തു. പ്രസ്തുത വിഷയം ധനകാര്യ മന്ത്രിതല സമിതിക്ക് പഠനത്തിനായി നീക്കിവെച്ചു. ഫാര്‍മസികളില്‍ വില്‍ക്കപ്പെടുന്ന ഒൗഷധങ്ങള്‍ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചു. മന്ത്രിസഭാ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
