Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​വി​ഡ്​...

കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​ന്​ മ​ന്ത്രി​സ​ഭ​യു​ടെ പൂ​ർ​ണ പി​ന്തു​ണ

text_fields
bookmark_border
കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​ന്​ മ​ന്ത്രി​സ​ഭ​യു​ടെ പൂ​ർ​ണ പി​ന്തു​ണ
cancel
camera_alt

മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ​നി​ന്ന് 

മ​നാ​മ: കോ​വി​ഡ് കേ​സു​ക​ളു​ടെ പ്ര​തി​ദി​ന വ​ർ​ധ​ന​ കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച്​ ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം വി​ല​യി​രു​ത്തി. പു​തു​താ​യി സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ​ക്ക്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ഫ​ല​​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കാ​നാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്​​തു.

രാ​ജ്യ​ത്തെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളു​ടെ​യും സു​ര​ക്ഷ​യും ആ​രോ​ഗ്യ​വും ഉ​റ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക്​ ചു​ക്കാ​ൻ പി​ടി​ക്കു​ന്ന കോ​വി​ഡ്​ പ്ര​തി​രോ​ധ സ​മി​തി​ക്ക്​ മു​ഴു​വ​ൻ പി​ന്തു​ണ​യും മ​ന്ത്രി​സ​ഭ വാ​ഗ്​​ദാ​നം ചെ​യ്​​തു. എ​ല്ലാ​വ​ർ​ക്കും വാ​ക്​​സി​ൻ എ​ന്ന ല​ക്ഷ്യം​ നേ​ടു​ന്ന​തി​ന്​ മു​ന്നോ​ട്ട്​ പോ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്​​തു.

ഫ​ല​സ്​​തീ​ൻ വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​നും പ​രി​ഹാ​രം കാ​ണാ​നും സൗ​ദി വി​ളി​ച്ചു ചേ​ർ​ത്ത ഒ.​ഐ.​സി അ​ടി​യ​ന്ത​ര യോ​ഗ​ത്തെ​യും അ​തി​ലെ തീ​രു​മാ​ന​ങ്ങ​ളെ​യും മ​ന്ത്രി​സ​ഭ സ്വാ​ഗ​തം ചെ​യ്​​തു. ഫ​ല​സ്​​തീ​നി​െൻറ​യും ഫ​ല​സ്​​തീ​നി​ക​ളു​ടെ​യും അ​വ​കാ​ശ​ത്തി​നാ​യി നി​ല​കൊ​ള്ളു​മെ​ന്ന്​ കാ​ബി​ന​റ്റ്​ വ്യ​ക്ത​മാ​ക്കി. ജ​റൂ​സ​ലം കേ​ന്ദ്ര​മാ​യി സ്വ​ത​ന്ത്ര ഫ​ല​സ്​​തീ​ൻ രാ​ഷ്​​ട്രം രൂ​പ​വ​ത്​​ക​രി​ക്കു​ക​യെ​ന്ന ബ​ഹ്​​റൈ​ൻ നി​ല​പാ​ട്​ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

ഈ​ജി​പ്​​തി​െൻറ ശ്ര​മ​ഫ​ല​മാ​യി ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച ന​ട​പ​ടി​യെ​യും മ​ന്ത്രി​സ​ഭ സ്വാ​ഗ​തം ചെ​യ്​​തു. ദീ​ർ​ഘ​കാ​ല സ​മാ​ധാ​ന​ത്തി​ന്​ ഇ​തു​ നാ​ന്ദി​യാ​ക​​ട്ടെ​യെ​ന്നും ആ​ശം​സി​ച്ചു. സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ൽ ബ​ഹ്​​റൈ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്കും ബ്ര​സീ​ൽ സെ​ൻ​ട്ര​ൽ ബാ​ങ്കും ത​മ്മി​ൽ സ​ഹ​ക​രി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ത്തി​ന്​ കാ​ബി​ന​റ്റ്​ അം​ഗീ​കാ​രം ന​ൽ​കി. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ മു​ബാ​റ​ക്​ ആ​ൽ​ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഓ​ൺ​ലൈ​നി​ൽ ചേ​ർ​ന്ന കാ​ബി​ന​റ്റ്​ യോ​ഗ തീ​രു​മാ​ന​ങ്ങ​ൾ സെ​ക്ര​ട്ട​റി വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain cabinetCovid defense
News Summary - Cabinet fully supports Covid defense
Next Story