ബഹ്റൈൻ: വാണിജ്യ സ്ഥാപനങ്ങൾക്ക് മുൻകരുതൽ പാലിച്ച് പ്രവർത്തിക്കാം
text_fieldsമനാമ: വാണിജ്യ സ്ഥാപനങ്ങൾക്ക് മുൻകരുതൽ പാലിച്ച് പ്രവർത്തിക്കാമെന്ന് വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രി സായ ിദ് ബിൻ റാഷിദ് അൽ സയാനി വാർത്തസമ്മേളനത്തിൽ പറഞ്ഞു. മാർച്ച് 26 മുതൽ ഏപ്രിൽ ഒമ്പത് വരെ വാണിജ്യ സ്ഥാപനങ്ങൾ അട ച്ചിടാൻ നിർദേശിച്ചിരുന്നു. ഇതിനുശേഷമാണ് വാണിജ്യ സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങളോട് തുറക്കാൻ അനുമതി.
അതേസമയം, സിനിമ തിയറ്ററുകൾ, ജിനേഷ്യം, നീന്തൽ കുളങ്ങൾ, സ്വകാര്യ കായിക പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയവ അടച്ചിടുന്നത് തുടരും. റസ്റ്റോറൻറുകളിലും ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന മറ്റ് സ്ഥലങ്ങളിലും ടേക് എവേ, ഡെലിവറി എന്നിവ മാത്രം മാത്രമാണ് തുടർന്നും ഉണ്ടാവുക. ഷീഷ കടകളിൽ ഭക്ഷണവും പാനീയങ്ങളും മാത്രം ടേക് എവേ, ഡെലിവറി രീതിയിൽ നൽകാം. സലൂണുകൾ തുടർന്നും അടച്ചിടും. ആശുപത്രികളിൽ അത്യാവശ്യമല്ലാത്ത വിഭാഗങ്ങൾ പ്രവർത്തിക്കില്ല. ഭക്ഷണ, കാറ്ററിങ് സ്ഥാപനങ്ങളിൽ ആദ്യ ഒരു മണിക്കൂർ പ്രായമാവർക്കും ഗർഭിണികൾക്കുമായിരിക്കും പരിഗണന.
മറ്റ് വാണിജ്യ സ്ഥാപനങ്ങൾ മതിയായ മുൻകരുതലുകൾ സ്വീകരിക്കണം. സന്ദർശകരും ജീവനക്കാരും മാസ്ക് ധരിക്കണം. ആളുകൾ തമ്മിൽ അകലം പാലിക്കുകയും ജീവനക്കാരുടെ എണ്ണം നിയന്ത്രിക്കുകയും വേണം. ക്യൂ സംവിധാനവും ഒരുക്കണം.
സ്വകാര്യ സ്ഥാപനങ്ങൾ പരമാവധി വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതി നടപ്പാക്കണം. സ്ഥാപനങ്ങളിൽ തിരക്ക് ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം. കമ്പനികളുടെ വാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടെ എണ്ണം നിയന്ത്രിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
