Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightചര്‍ച്ചയില്‍...

ചര്‍ച്ചയില്‍ ഉയര്‍ന്നത് കേരളത്തിന്‍െറ നിക്ഷേപ സാധ്യതകള്‍

text_fields
bookmark_border
ചര്‍ച്ചയില്‍ ഉയര്‍ന്നത് കേരളത്തിന്‍െറ നിക്ഷേപ സാധ്യതകള്‍
cancel

മനാമ: ഇന്നലെ മനാമ ഫോര്‍ സീസണ്‍സ് ഹോട്ടലില്‍ ‘ബഹ്റൈന്‍-കേരള വ്യാപാര നിക്ഷേപ ഫോറ’ത്തിനോടനുബന്ധിച്ച് പ്രമുഖര്‍ പങ്കെടുത്ത പാനല്‍ ചര്‍ച്ച നടന്നു. ‘ബഹ്റൈന്‍-കേരള വ്യാപാര ബന്ധങ്ങള്‍’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ അല്‍നമല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വര്‍ഗീസ് കുര്യന്‍, ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി (ബി.സി.സി.ഐ) ഫസ്റ്റ് വൈസ് ചെയര്‍മാന്‍ ഖാലിദ് അസ്സയാനി, ബി.സി.സി.ഐ.ബോര്‍ഡ് മെംബര്‍ ഖാലിദ് അല്‍അമീന്‍, കിംസ് ഹെല്‍ത്ത് കെയര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ.ഷെറീഫ് എം.സഹദുല്ല എന്നിവര്‍ പങ്കെടുത്തു. മാധ്യമ പ്രവര്‍ത്തകന്‍ സോമന്‍ ബേബി മോഡറേറ്ററായിരുന്നു. നിക്ഷേപ സൗഹൃദാന്തരീക്ഷം രൂപപ്പെടുന്ന ഇടമെന്ന നിലയില്‍ കേരളത്തില്‍ കൂടുതല്‍ പദ്ധതികള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. 
നൈതിക  ഇടപാടുകളില്‍ ഊന്നുന്ന ആശയമായ ഇസ്ലാമിക് ബാങ്കിങ് ഇന്ത്യയില്‍ യാഥാര്‍ഥ്യമാക്കാന്‍ താല്‍പര്യമുണ്ടെന്ന് ഖാലിദ് അസ്സയാനി പറഞ്ഞു. ബഹ്റൈന്‍ ഇസ്ലാമിക് ബാങ്കിങിന്‍െറ കേന്ദ്രമാണ്. വളരെ വിജയകരാമയ രീതിയിലാണ് അതിന്‍െറ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. അത്തരം പദ്ധതികള്‍ ഇന്ത്യയിലും ആലോചിക്കാവുന്നതാണ്. -അദ്ദേഹം പറഞ്ഞു. ബഹ്റൈനിലും കേരളത്തിലും കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് വര്‍ഗീസ് കുര്യന്‍ പറഞ്ഞു. 
പ്രവാസി വ്യവസായികള്‍ക്ക് അനുയോജ്യമായ അന്തരീക്ഷവും ഭരണകൂട പിന്തുണയുമാണ് ബഹ്റൈനില്‍ തുടരാനുള്ള പ്രേരണയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്‍െറ സ്ഥാപനത്തില്‍ പകുതിയിലധികവും മലയാളികളാണെന്നും അതുകൊണ്ട് കേരളവും മലയാളികളുമായി തനിക്ക് സവിശേഷമായ ബന്ധമാണുള്ളതെന്നും ഖാലിദ് അല്‍അമീന്‍ പറഞ്ഞു. 
കേരളത്തിന്‍െറ ആരോഗ്യമേഖലയില്‍ പുതിയ നിരവധി പദ്ധതികള്‍ വിജയകരമായി നടക്കുന്നുണ്ടെന്ന കാര്യവും ചര്‍ച്ചയില്‍ ഉയര്‍ന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - business meet
Next Story