Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേരളത്തിന്‍െറ വ്യവസായ...

കേരളത്തിന്‍െറ വ്യവസായ നയപ്രഖ്യാപനമായി നിക്ഷേപക സംഗമം 

text_fields
bookmark_border
കേരളത്തിന്‍െറ വ്യവസായ നയപ്രഖ്യാപനമായി നിക്ഷേപക സംഗമം 
cancel

മനാമ: ഏതു മേഖലയിലും എത്ര വലിയ പദ്ധതിയും ഏറ്റെടുത്ത് നടപ്പാക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കഴിവുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഇന്ത്യയില്‍ അതിവേഗം വികസിക്കുന്ന സംസ്ഥാനമായ കേരളത്തിന് മുഖവുര ആവശ്യമില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ത്രിദിന ബഹ്റൈന്‍ സന്ദര്‍ശനത്തിന്‍െറ അവസാന ദിവസമായ ഇന്നലെ മനാമ ‘ഫോര്‍ സീസണ്‍സ്’ ഹോട്ടലില്‍ നടന്ന ബഹ്റൈന്‍-കേരള വ്യാപാര നിക്ഷേപക സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 
ഏറ്റവും ഉയര്‍ന്ന സാക്ഷരത നിരക്കും മനുഷ്യവിഭവ സൂചികയും കേരളത്തിനാണ്. പലകാര്യങ്ങളിലും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും ഏറെ മുന്നിലാണ് കേരളം. ആയുര്‍ദൈര്‍ഘ്യം, സാക്ഷരത, മനുഷ്യവിഭവ സൂചിക എന്നീ കാര്യങ്ങളില്‍ സംസ്ഥാനം വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്‍െറ നഗരവത്കരണ വേഗവും കൂടുതലാണ്. ഇന്ത്യയിലെ മറ്റിടങ്ങളിലുള്ള പാശ്ചാത്തല സൗകര്യങ്ങളുമായി താരതമ്യം ചെയ്താല്‍ കേരളം അദ്ഭുതപ്പെടുത്തും.  
2,19,805 കിലോമീറ്റര്‍ റോഡും 1,148 കിലോ മീറ്റര്‍ റെയില്‍വെ ലൈനും 1687 കിലോമീറ്റര്‍ ഉള്‍നാടന്‍ ജലഗതാഗത പാതയും കേരളത്തിനുണ്ട്. കേന്ദ്ര സര്‍ക്കാറിന് കീഴില്‍ ഒരു വന്‍കിട തുറമുഖവും സംസ്ഥാനത്തിനു കീഴില്‍ 17 ചെറുകിട തുറമുഖങ്ങളും ഉണ്ട്. നാല് വിമാനത്താവളങ്ങളുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖ നിര്‍മാണം പുരോഗമിക്കുകയാണ്. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലും കേരളത്തിലാണ്.
ഡിജിറ്റല്‍ രംഗത്ത് കുതിക്കുകയാണ് സംസ്ഥാനം. ചുരുങ്ങിയ ചെലവില്‍ ആശയവിനിമയം സാധ്യമാകുന്ന  കേബിള്‍ ശൃംഖല സംസ്ഥാനത്തുണ്ട്. മൊബൈല്‍ ബ്രോഡ്ബാന്‍റ് കണക്ടിവിറ്റി നൂറു ശതമാനമാണ്. ഇന്ത്യയുടെ കയറ്റുമതിയില്‍ 20 ശതമാനം ഭക്ഷ്യവിഭവങ്ങളും കേരളത്തില്‍നിന്നാണ്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യസാധന കയറ്റുമതി ഇരട്ടിയാക്കും. അതില്‍ ബഹ്റൈന് പ്രധാന പങ്കുണ്ടാകും. കേരളത്തിലെ തൊഴില്‍ശക്തി ബുദ്ധിയിലും അധ്വാനശീലത്തിലും മുന്നിലാണ്.അവര്‍ കര്‍ത്തവ്യത്തെയും അവകാശങ്ങളെയുംകുറിച്ച് ബോധവാന്‍മാരാണ്. ചൂഷണ വ്യവസ്ഥയില്‍നിന്നും അവര്‍ സംരക്ഷിതരാണ്. തൊഴിലാളികളെയും നിക്ഷേപകരെയും മികച്ച രീതിയില്‍ പരിഗണിക്കുക എന്നതാണ് ഞങ്ങളുടെ രീതി.
കേരളത്തിന്‍െറ ഉപഭോഗ തോത് കൂടുതലായതിനാല്‍ ആവശ്യങ്ങളും കൂടുതലാണ്. ഏതൊരു മേഖലയിലും ഏത് വലിപ്പത്തിലുമുള്ള വ്യവസായത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. നേരിട്ടോ അല്ലാതെയോ തൊഴില്‍ നല്‍കുന്ന ഏത് സംരംഭകര്‍ക്കും കേരളത്തിലത്തൊം. ആരോഗ്യ രംഗം, ടൂറിസം, വ്യവസായം, സാങ്കേതികവിദ്യ, ഗവേഷണം തുടങ്ങിയ വിവിധ മേഖലകളിലെ നിക്ഷേപത്തിനായി കേരളത്തിന്‍െറ വാതില്‍ തുറന്നിട്ടിരിക്കയാണ്. എന്നാല്‍, പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഗണിച്ച് കണ്ണടച്ച് നിക്ഷേപങ്ങള്‍ സ്വാഗതം ചെയ്യാറില്ല.
ഐ.ടി രംഗത്ത് ഇന്ത്യക്ക് വഴിതെളിയിച്ച സംസ്ഥാനമാണ് കേരളം.  ഇന്ത്യയിലെ പ്രഥമ ഐ.ടിപാര്‍ക്കാണ് തിരുവനന്തപുരത്തെ ടെക്നോപാര്‍ക്. സ്റ്റാര്‍ട് അപ് വില്ളേജുകളുടെ കേന്ദ്രവുമാണത്.ധന-സേവനരംഗം, ടൂറിസം, ഗതാഗതം തുടങ്ങിയവയുടെ വികസനത്തില്‍ പങ്കാളിത്തം വഹിക്കാനും കേരളത്തെ സ്മാര്‍ട് സിറ്റികളും സ്മാര്‍ട് ഗ്രാമങ്ങളുമാക്കാനും നിങ്ങളെ ക്ഷണിക്കുകയാണ്.  പുതിയ സാങ്കേതിക വിദ്യയുടെ വികാസത്തിനും ഗവേഷണത്തിനുമായി നോളജ് സെന്‍റര്‍ നിര്‍മ്മിക്കും. ആധുനിക കാര്‍ഷിക ഗവേഷണത്തിന്‍െറയും സാങ്കേതിക വിദ്യയുടെയും കേന്ദ്രമാക്കി കേരളത്തെ മാറ്റും. റബര്‍, നാളികേരം, കശുവണ്ടി, അടക്ക, പഴങ്ങളും പച്ചക്കറികളും, ആഗ്രോ ഇന്‍ഡസ്ട്രീസ്, ഫ്ളോറികള്‍ച്ചര്‍, ഓര്‍ക്കിഡ് എന്നീ മേഖലകളിലെല്ലാം കേരളം നിക്ഷേപം ക്ഷണിക്കുകയാണ്. നാളികേര മേഖലയിലെ വ്യവസായങ്ങളും സുഗന്ധവ്യഞ്ജന വ്യവസായങ്ങളും വികസിപ്പിക്കാന്‍ വലിയ സാധ്യതയുണ്ട്. കീടനാശികള്‍ ഉപയോഗിക്കാത്ത, സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ കാര്‍ഷിക രംഗത്താണ് ഈ വര്‍ഷം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കേരളത്തിന്‍െറ സ്വന്തം ബ്രാന്‍റ് ഉല്‍പ്പന്നങ്ങളാകും ഇത്. അടുത്ത വര്‍ഷം സുഗന്ധ വ്യഞ്ജന കയറ്റുമതിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. സമുദ്ര ഉല്‍പ്പന്നങ്ങള്‍ക്കും കേരളം വലിയ വിപണിയാണ്. ആരോഗ്യം, ടൂറിസം, ബയോടെക്നോളജി മേഖലകളില്‍ വന്‍ നിക്ഷേപ സാധ്യതയുണ്ട്. 13.44 ലക്ഷം ടൂറിസ്റ്റുകളാണ് 2015ല്‍ കേരളം സന്ദര്‍ശിച്ചത്. കേന്ദ്ര സര്‍ക്കാറുമായി ചേര്‍ന്ന് അന്താരാഷ്ട്ര ആയുര്‍വേദ കേന്ദ്രം സ്ഥാപിക്കാനുള്ള ശ്രമമുണ്ട്. മലബാര്‍ തീരത്ത് ബീച്ച് ടൂറിസവും കൊച്ചി-തിരുവിതാംകൂര്‍ മേഖലയില്‍ കായല്‍ ടൂറിസവും വികസിപ്പിക്കും. ടൗണ്‍ഷിപ്പുകളും നഗരപ്രാന്ത പ്രദേശങ്ങളും വികസിപ്പിക്കും. 
കൊച്ചിയില്‍ അന്താരാഷ്ട്ര ധനകാര്യകേന്ദ്രം സ്ഥാപിക്കും.   മാലിന്യ സംസ്കരണം, മലിന ജല ശുദ്ധീകരണം തുടങ്ങിയ മേഖലകളിലും പുനരുല്‍പ്പാദന പരിസ്ഥിതി സംരക്ഷണ പദ്ധതികളിലും നിക്ഷേപത്തിന് അവസരമുണ്ട്.
 കേരളത്തിലെ നിക്ഷേപം ഭാവിയില്‍ നിങ്ങളുടെ തൊഴില്‍ സേനക്കുകൂടി കരുത്താകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായങ്ങള്‍ക്ക് ക്ളിയറന്‍സിനായുള്ള ഏകജാലക സംവിധാനം വികസിപ്പിക്കും. ജനങ്ങളുടെ വൈദഗ്ധ്യം വര്‍ധിപ്പിക്കാന്‍ വിവിധ വിദ്യഭ്യാസ സമിതികളുമായി ചര്‍ച്ചയിലാണ്. തൊഴിലാളികളുടെ വൈദഗ്ധ്യം വര്‍ധിപ്പിക്കാനുള്ള പദ്ധതിയില്‍ കണ്ണിചേരാനും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. തൊഴില്‍ വൈദഗ്ധ്യ വികസന പദ്ധതികള്‍ കോളജുകളില്‍ നിര്‍ബന്ധമാക്കും. ഇതോടെ വിദ്യാഭ്യാസം കഴിഞ്ഞിറങ്ങുന്നവര്‍ക്ക് അവരരുടെ മേഖലയില്‍ ജോലിചെയ്യാനാകും. തൊഴില്‍ രഹിതരും തൊഴില്‍ നഷ്ടപ്പെട്ടവരുമായവര്‍ക്ക് വീണ്ടും വൈദഗ്ധ്യം നല്‍കാനും പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - Business Investment
Next Story