Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോവിഡ്​...

കോവിഡ്​ പ്രതിസന്ധിയിലും ശുഭാപ്​തി വിശ്വാസത്തോടെ ബിസിനസ്​ സമൂഹം

text_fields
bookmark_border
കോവിഡ്​ പ്രതിസന്ധിയിലും ശുഭാപ്​തി വിശ്വാസത്തോടെ ബിസിനസ്​ സമൂഹം
cancel

മ​നാ​മ: കോ​വി​ഡ്​ മ​ഹാ​മാ​രി​ക്കി​ട​യി​ലും ശു​ഭാ​പ്​​തി വി​ശ്വാ​സം കൈ​വി​ടാ​തെ ബ​ഹ്​​റൈ​നി​ലെ ബി​സി​ന​സ്​ സ​മൂ​ഹം. ഇൗ ​വ​ർ​ഷം ര​ണ്ടാം​പാ​ദ​ത്തി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച്​ ബ​ഹ്​​റൈ​ൻ ചേം​ബ​ർ അ​വ​ത​രി​പ്പി​ച്ച സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. 964 ബി​സി​ന​സ്​ സം​രം​ഭ​ക​രെ പ​െ​ങ്ക​ടു​പ്പി​ച്ച്​ ന​ട​ത്തി​യ സ​ർ​വേ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യ​ത്.

അ​ടു​ത്ത ര​ണ്ട്-​മൂ​ന്ന് വ​ർ​ഷ​ത്തെ ബി​സി​ന​സ്​ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച്​ പ്ര​തീ​ക്ഷ​ക​ളോ​ടെ​യാ​ണ്​ 71 ശ​ത​മാ​നം ബി​സി​ന​സ്​ ഉ​ട​മ​ക​ളും പ്ര​തി​ക​രി​ച്ച​ത്. മാ​ത്ര​മ​ല്ല, ആ​റു​ മാ​സം മു​ത​ൽ ര​ണ്ട്​ വ​ർ​ഷം വ​രെ കാ​ല​യ​ള​വി​ൽ കോ​വി​ഡ്​ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ മ​റി​ക​ട​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ 95 ശ​ത​മാ​നം പേ​രും വി​ശ്വ​സി​ക്കു​ന്നു.റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച്, ബ​ഹ്‌​റൈ​നി​ലെ ബി​സി​ന​സ്​ ഉ​ട​മ​ക​ൾ മൂ​ന്ന്​ പ്ര​ധാ​ന ആ​ശ​ങ്ക​ക​ളാ​ണ്​ പ​ങ്കു​വെ​ക്കു​ന്ന​ത്.

ജീ​വ​ന​ക്കാ​ർ​ക്ക്​ വേ​ത​നം ന​ൽ​കാ​നു​ള്ള ക​ഴി​വ്, വാ​ട​ക ന​ൽ​കാ​നു​ള്ള ക​ഴി​വ്, വി​റ്റു​വ​ര​വ്​ കു​റ​യു​ന്ന​ത്​ എ​ന്നി​വ​യാ​ണ്​ സം​രം​ഭ​ക​രു​ടെ ആ​ശ​ങ്ക വി​ഷ​യ​ങ്ങ​ൾ. ബി​സി​ന​സ്​ അ​വ​സാ​നി​പ്പി​ക്കു​ക​യോ പാ​പ്പ​രാ​കു​ക​യോ വേ​ണ്ടി​വ​രു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്​ 17 ശ​ത​മാ​നം പേ​രാ​ണ്. എ​ന്നാ​ൽ, തൊ​ട്ടു​മു​മ്പു​ള്ള മൂ​ന്ന്​ മാ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ ഇ​ങ്ങ​നെ ക​രു​തു​ന്ന​വ​രി​ൽ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്. ആ​ദ്യ പാ​ദ​ത്തി​ൽ 32 ശ​ത​മാ​നം പേ​രാ​ണ്​ ഇൗ ​അ​ഭി​പ്രാ​യം പ​ങ്കു​​വെ​ച്ച​ത്.

ബി​സി​ന​സ്​ ന​ട​ത്താ​ൻ പ​ണ​മി​ല്ലെ​ന്ന്​ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്​ 38 ശ​ത​മാ​നം പേ​രാ​ണ്. അ​തേ​സ​മ​യം, ഒ​രു മാ​സ​ത്തെ പ്ര​വ​ർ​ത്ത​ന ഫ​ണ്ട്​ കൈ​വ​ശ​മു​​ണ്ടെ​ന്ന്​ 11 ശ​ത​മാ​നം പേ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. 30 ശ​ത​മാ​നം പേ​ർ ഒ​ന്ന് മു​ത​ൽ ആ​റ് മാ​സം വ​രെ ആ​വ​ശ്യ​മാ​യ പ​ണ​ല​ഭ്യ​ത ഉ​ണ്ടെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി.

പ​ണ​ല​ഭ്യ​ത​ക്കു​റ​വി​നി​ട​യി​ലും ബി​സി​ന​സു​ക​ൾ നി​ല​നി​ർ​ത്താ​ൻ ഉ​ട​മ​ക​ൾ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും റി​പ്പോ​ർ​ട്ട് ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്നു.58 ശ​ത​മാ​നം പേ​ർ​ക്ക് പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വ് കു​റ​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ട്. 34 ശ​ത​മാ​നം പേ​ർ വാ​യ്​​പ എ​ടു​ക്കാ​നാ​ണ്​ ആ​ലോ​ചി​ക്കു​ന്ന​ത്.നി​ക്ഷേ​പ പ​ദ്ധ​തി​ക​ൾ മാ​റ്റി​വെ​ക്കു​ക​യോ ഉ​പേ​ക്ഷി​ക്കു​ക​യോ ചെ​യ്യാ​ൻ​ ത​യാ​റാ​ണെ​ന്ന്​​ 30 ശ​ത​മാ​നം പേ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

2020ൽ ​ബ​ഹ്‌​റൈ​നി​ലെ തൊ​ഴി​ലി​ല്ലാ​യ്​​മ നി​ര​ക്ക് 4.1 ശ​ത​മാ​ന​മാ​ണെ​ന്ന്​ റി​പ്പോ​ർ​ട്ട്​ സൂ​ചി​പ്പി​ക്കു​ന്നു. എ​ന്നാ​ൽ, ആ​ഗോ​ള ശ​രാ​ശ​രി​യാ​യ 6.47 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണി​ത്. ടൂ​റി​സം, ഹോ​സ്​​പി​റ്റാ​ലി​റ്റി മേ​ഖ​ല​യി​ലാ​ണ്​ ഇ​ക്കാ​ല​യ​ള​വി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പി​രി​ച്ചു​വി​ട​ലു​ക​ൾ ന​ട​ന്ന​ത്. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യാ​ണ്​ (പ്ര​ത്യേ​കി​ച്ചും പ​രി​ശീ​ല​ന സ്ഥാ​പ​ന​ങ്ങ​ളും പ്രീ-​സ്​​കൂ​ളു​ക​ളും) തൊ​ട്ടു​പി​ന്നി​ൽ.

മൂ​ന്ന് ശി​പാ​ർ​ശ​ക​ളോ​ടെ​യാ​ണ് റി​പ്പോ​ർ​ട്ട് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. വ​ഴ​ങ്ങു​ന്ന വ്യാ​പാ​ര മാ​തൃ​ക​ക​ൾ സ്വീ​ക​രി​ക്കു​ക, ഡി​ജി​റ്റ​ൽ​വ​ത്​​ക​ര​ണ​ത്തി​െൻറ ഗു​ണ​ഫ​ല​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക, ബി​സി​ന​സു​ക​ൾ വൈ​വി​ധ്യ​വ​ത്ക​രി​ക്കു​ക എ​ന്നീ നി​ർ​ദേ​ശ​ങ്ങ​ളാ​ണ്​ റി​പ്പോ​ർ​ട്ട്​ ബി​സി​ന​സ്​ സ​മൂ​ഹ​ത്തി​ന്​ ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid crisisBusiness community
News Summary - Business community optimistic despite the Covid crisis
Next Story