ബംഗ്ലാവിൽ ഷെരീഫിന്റെ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsഎ.പി.എ.ബി സംഘടിപ്പിച്ച അനുശോചനയോഗം
മനാമ: ബഹ്റൈനിലെ പ്രവാസി സമൂഹത്തിലെ ആദരണീയ വ്യക്തിത്വവും ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ബഹ്റൈൻ (എ.പി.എ.ബി) സ്ഥാപകനും മുൻ പ്രസിഡന്റും നിലവിലെ രക്ഷാധികാരിയുമായിരുന്ന ബംഗ്ലാവിൽ ഷെരീഫിന്റെ നിര്യാണത്തിൽ ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ബഹ്റൈൻ അനുശോചനയോഗം സംഘടിപ്പിച്ചു.
പ്രവാസികൾക്കുവേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുകയും സംഘടനക്ക് ശക്തമായ അടിത്തറ നൽകുകയും ചെയ്ത അദ്ദേഹത്തിന്റെ സേവനങ്ങൾ എന്നും സ്മരിക്കപ്പെടും. പ്രവർത്തനരംഗത്തെ അദ്ദേഹത്തിന്റെ ഊർജസ്വലതയും സ്നേഹവും എല്ലാവർക്കും ഒരു മുതൽക്കൂട്ടായിരുന്നെന്നും അസോസിയേഷൻ അനുസ്മരിച്ചു.
അദ്ദേഹത്തിന്റെ വേർപാട് ആലപ്പുഴ പ്രവാസി സമൂഹത്തിന് തീരാനഷ്ടമാണെന്ന് അനുശോചനയോഗത്തിൽ ഭാരവാഹികൾ പറഞ്ഞു. ദുഃഖിതരായ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഈ വേദന താങ്ങാൻ സർവശക്തൻ ശക്തി നൽകട്ടെ എന്ന് പ്രാർഥിക്കുന്നതായും എ.പി.എ.ബി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

