മനാമയിൽ പഴയ കെട്ടിടം തകർന്നുവീണു​ നിരവധിപേർക്ക്​ പരിക്ക്​

08:14 AM
10/10/2018

മനാമ: മനാമയിൽ  നെസ്​റ്റോ സൂപ്പർ മാർക്കറ്റിന്​ പിറകിൽ ശൈഖ്​ ഹമദ്​ റോഡിനടുത്തായുളള ഗല്ലിയിലെ പഴയ കെട്ടിടം തകർന്നുവീണ്​ നിരവധിപേർക്ക്​ ഗുരുതര പരിക്കേറ്റു. വിവരം അറിഞ്ഞ്​ കുതിച്ചെത്തിയ സിവിൽ ഡിഫൻസ്​ കെട്ടിടത്തിൽ കുടുങ്ങിയവരെ ആശുപത്രിയിലെത്തിച്ചു. പാകിസ്ഥാനികളും ബംഗ്ലാദേശികളും   താമസിക്കുന്ന രണ്ടുനില കെട്ടിടമാണ്​ രാത്രി ഏഴോടെ വലിയ ശബ്​ദത്തിൽ തകർന്നുവീണതെന്ന്​ ദൃക്​സാക്ഷികൾ പറഞ്ഞു. കെട്ടിടത്തി​​​െൻറ താഴത്തെ നിലയിൽ റസ്​റ്റോറൻറ്​ പ്രവർത്തിക്കുന്നുണ്ട്​.  
സംഭവവുമായി ബന്​ധപ്പെട്ട്​ കൂടുതൽ ​േപാലീസ്​ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സുരക്ഷ നടപടികൾ സ്വീകരിച്ചു. കെട്ടിടം തകർന്നുവീണ സമയത്ത്​ വലിയ ശബ്​ദം ഉണ്ടാകുകയും സമീപത്തുള്ള കെട്ടിടങ്ങൾക്ക്​ കുലുക്കം ഉണ്ടായതായും ഇൗ മേഖലകളിൽ താമസിക്കുന്നവർ പറയുന്നു. പരിക്കേറ്റവരെയും കൊണ്ട്​ രാത്രി വൈകിയും ആശുപത്രിയിലേക്ക്​ ആംബുലൻസുകൾ പായുന്നത്​ കാണാമായിരുന്നു. സംഭവം അറിഞ്ഞ്​ ആളുകൾ തടിച്ച്​ കൂടിയെങ്കിലും പോലീസ്​ ഗതാഗതം നിയന്ത്രിക്കുകയും അപകടം ഉണ്ടായ കെട്ടിടത്തിനടുത്തേക്ക്​ പോകുന്നത്​ വിലക്കുകയും ചെയ്​തു. 
കൂടുതൽപേർ കെട്ടിടത്തിനടിയിൽ കുടുങ്ങി എന്ന സംശയമുള്ളതിനാൽ മണ്ണുമാന്തി യന്ത്രങ്ങൾ ഉൾപ്പെടെ  സ്ഥലത്തെത്തിച്ച്​ തെരച്ചിൽ ആരംഭിച്ചു. പോലീസ്​ നായയെ കൊണ്ടുവന്നും പരിശോധന നടത്തി.  

ഗ്യാസ്​ സിലിണ്ടർ പൊട്ടിത്തെറിച്ചതാണ്​ അപകടമെന്ന്​ പ്രാഥമിക വിവരം
മനാമ: കെട്ടിടത്തി​​​െൻറ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന  റസ്​റ്റോറൻറിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ്​ അപകട കാരണമെന്ന്​ പ്രാഥമിക സൂചന. പരിക്കേറ്റവർ സൽമാനിയ ആശുപത്രിയിൽ നൽകിയ മൊഴിയിൽ നിന്നാണ്​ ഇൗ വിവരം ലഭിച്ചത്​. പാചക വാതകം പൊട്ടിത്തെറിച്ചതിനെ തുടർന്നുള്ള പ്രകമ്പനത്തിൽ പഴയ കെട്ടിടം ഒന്നാകെ തകർന്നുവീഴുകയായിരുന്നു എന്നാണ്​ സൂചന. എന്നാൽ ഒൗദ്യോഗികമായി ഇത്​ സ്ഥിരീകരിച്ചിട്ടില്ല.

ചടുലത​യോടെ രക്ഷാപ്രവർത്തനം
മനാമ: മനാമക്ക്​ അടുത്ത്​ വൈകുന്നേരം ഏഴ്​ മണിയോടെ കെട്ടിടം നിലപതിച്ച വാർത്ത അറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ ഡിഫൻസ്​ ​േഫാഴ്​സ്​ കാഴ്​ച വെച്ചത്​ മാതൃകാപരമായ പ്രവർത്തനം. തകർന്നുവീണ കെട്ടിട അവശിഷ്​ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ അതിവേഗത്തിൽ ആശുപത്രിയിലേക്ക്​ എത്തിക്കാൻ സുരക്ഷ ഉദ്യോഗസ്ഥർ ശ്രമിച്ചു. 
ഇതിനായി ആവ​ശ്യമായ ആംബുലൻസുകളും അവക്ക്​ വഴിയൊരുക്കാൻ വേണ്ട സജ്ജീകരണങ്ങളും മിന്നൽ വേഗത്തിൽ തന്നെ തയ്യാറായി. ശരീരത്തി​​​െൻറ വിവിധ ഭാഗങ്ങളിൽ പരിക്കേറ്റ നിലയിലാണ്​ പലരെയും പുറത്തേക്ക്​ എത്തിച്ചത്​. വാവിട്ട്​ കരയുന്നവരിൽ പലരുടെയും ശരീരത്തിന്​ പൊള്ളലേറ്റിരുന്നു. 
 

Loading...
COMMENTS