Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​തി​സ​ന്ധി...

പ്ര​തി​സ​ന്ധി കാ​ല​ത്ത് പ​രി​ഹാ​രം കാ​ണാ​ത്ത ബ​ജ​റ്റ്‌

text_fields
bookmark_border
പ്ര​തി​സ​ന്ധി കാ​ല​ത്ത് പ​രി​ഹാ​രം കാ​ണാ​ത്ത ബ​ജ​റ്റ്‌
cancel
camera_alt

ബി​നു കു​ന്ന​ന്താ​നം 

മ​നാ​മ: കോ​വി​ഡ് മ​ഹാ​മാ​രി​മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ ആ​ളു​ക​ളെ സ​ഹാ​യി​ക്കാ​ൻ പ​ദ്ധ​തി​ക​ൾ ഇ​ല്ലാ​ത്ത​താ​ണ്​ ബ​ജ​റ്റ്​ എ​ന്ന് ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ ബി​നു കു​ന്ന​ന്താ​നം. ഭ​ര​ണ​ത്തു​ട​ർ​ച്ച ല​ഭി​ച്ച സ​ർ​ക്കാ​ർ പാ​വ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ ക​ഴി​യു​ന്ന പ​ദ്ധ​തി​ക​ൾ​ക്കാ​ണ്​ പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട​ത്.

കോ​വി​ഡി​ൽ മ​രി​ച്ച നി​ര​വ​ധി ആ​ളു​ക​ൾ ന​മ്മു​ടെ നാ​ട്ടി​ലും പ്ര​വാ​സ​ലോ​ക​ത്തു​മു​ണ്ട്. കു​ടും​ബ​ങ്ങ​ളു​ടെ വ​രു​മാ​ന സ്രോ​ത​സ്സ്​ ആ​യി​രു​ന്ന ആ​ളു​ക​ളാ​ണ് മ​രി​ച്ച​ത്.ആ ​കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. മ​രി​ച്ച​വ​രു​ടെ പേ​രി​ലു​ള്ള വാ​യ്​​പ​ക​ൾ എ​ഴു​തി​ത്ത​ള്ളാ​നു​ള്ള പ​ദ്ധ​തി​ക​ൾ ബ​ജ​റ്റി​ൽ ഉ​ണ്ടാ​കേ​ണ്ട​താ​യി​രു​ന്നു. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ അ​ങ്ങ​നെ ഒ​രു പ്ര​ഖ്യാ​പ​ന​വും കാ​ണാ​ൻ സാ​ധി​ച്ചി​ല്ല.

ജോ​ലി ന​ഷ്​​ട​പ്പെ​ട്ട്​ തി​രി​കെ എ​ത്തി​യ പ്ര​വാ​സി​ക​ൾ​ക്ക് സം​രം​ഭം ആ​രം​ഭി​ക്കാ​ൻ​ ലോ​ൺ എ​ടു​ക്കു​മ്പോ​ൾ പ​ലി​ശ സ​ബ്‌​സി​ഡി​ക്ക്​ 25 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ​ത് വ​ള​രെ കു​റ​വാ​ണ്. ചെ​റു​കി​ട സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ജ​ന്യ​ങ്ങ​ൾ ന​ൽ​കി​യാ​ൽ മാ​ത്ര​മേ കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ൾ സം​സ്ഥാ​ന​ത്തു​വ​രൂ. അ​ങ്ങ​നെ തി​രി​ച്ചു വ​രു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ തൊ​ഴി​ൽ ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ക്കും. കോ​വി​ഡ് പ്ര​തി​സ​ന്ധി​മൂ​ലം തി​രി​കെ​പ്പോ​കാ​ൻ സാ​ധി​ക്കാ​തെ അ​നേ​കം പ്ര​വാ​സി​ക​ൾ നാ​ട്ടി​ൽ കു​ടു​ങ്ങി കി​ട​പ്പു​ണ്ട്. അ​ങ്ങ​നെ പ്ര​വാ​സി​ക​ളെ സ​ഹാ​യി​ക്കാ​നു​ള്ള ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Budget
News Summary - Kerala Budget
Next Story